ഹൈദരാബാദില്‍ നിന്ന് വന്‍ മോഷണം; പ്രതി ബീഹാറില്‍ പിടിയില്‍

ഹൈദരാബാദ്: ഇക്കഴിഞ്ഞ ഡിസംബറില്‍ ഹൈദരാബാദ് പൊലീസ് രജിസ്റ്റര്‍ ചെയ്ത മോഷണക്കേസിലെ പ്രതികളെ ബീഹാറില്‍ നിന്ന് അറസ്റ്റ് ചെയ്തു. 1.5 കോടി രൂപയുടെ സ്വര്‍ണാഭരണങ്ങളും ബൈക്കുമായിരുന്നു മോഷണം പോയത്. പ്രതികളെക്കൂടാതെ തൊണ്ടിയും പൊലീസ് കണ്ടെടുത്തു.

2019 ഡിസംബര്‍ 8 ന് പരാതിക്കാരനും കുടുംബാംഗങ്ങളും ഷംഷാബാദിലെ ജിഎംആര്‍ അരീനയില്‍ സഹോദരന്റെ മകളുടെ വിവാഹത്തില്‍ പങ്കെടുക്കാന്‍ പോയി. കുടുംബാംഗങ്ങള്‍ എല്ലാവരും പോയപ്പോഴും പാചകക്കാരനായ രമാഷിഷ് മുഖിയ വീട്ടിലുണ്ടായിരുന്നു. തിരിച്ച് വീട്ടിലെത്തിയപ്പോള്‍ പാചകക്കാരനെയും കാണാതായി. തുടര്‍ന്ന് പൊലീസില്‍ പരാതി നല്‍കി.

ഏജന്‍സി വഴി ഉന്നതരുടെ വീട്ടില്‍ ജോലിക്കാരനായി കയറിപ്പറ്റുകയും പിന്നീട് കവര്‍ച്ച നടത്തുകയും ചെയ്യുന്ന സംഘത്തെ നയിക്കുന്ന ബീഹാര്‍ സ്വദേശി ഭഗവത് മുഖിയയാണ് കവര്‍ച്ചയ്ക്ക് പിന്നില്ലെന്ന് ഹൈദരാബാദ് പൊലീസ് കമ്മീഷണര്‍ അന്‍ജനി കുമാര്‍ പറഞ്ഞു.

Top