Hyderabad Woman Dies After Alleged Torture By Saudi Employer

ഹൈദരാബാദ്: വീട്ടുജോലിക്കായി സൗദി അറേബ്യയില്‍ പോയ ഇരുപത്തിയഞ്ച് വയസുകാരി തൊഴിലുടമയുടെ പീഡനത്തെ തുടര്‍ന്നു മരിച്ചു. ഹൈദരാബാദ് സ്വദേശി അസിമാ ഖാത്തൂണ്‍(25) ആണ് മരിച്ചത്.

തൊഴിലുടമയുടെ ഉപദ്രവത്തെ തുടര്‍ന്ന് പരിക്കേറ്റ അസിമ സൗദിയിലെ കിംഗ് സോദ് ഹോസ്പ്പിറ്റല്‍ ഫോര്‍ ചെസ്റ്റ് ഡിസീസില്‍ വച്ചാണ് മരിച്ചത്.

ഇക്കഴിഞ്ഞ വ്യാഴാഴ്ച റിയാദില്‍ നിന്നും അജ്ഞാതനായ ഒരു വ്യക്തതിയാണ് അസിമ ജീവിച്ചിരിപ്പില്ല എന്ന വിവരം വീട്ടില്‍ അറിയിച്ചത്.
തൊഴിലുടമയുടെ ഉപദ്രവത്തെ കുറിച്ച്അസിമ വീട്ടില്‍ മിക്കവാറും വിളിച്ച് പറഞ്ഞ് കരയുമായിരുന്നു. അസിമ മരിക്കുന്നതിന് മൂന്നു ദിവസം മുമ്പ് തെലങ്കാന ചീഫ് സെക്രട്ടറി ഡോ.രാജീവ് ശര്‍മ്മ അവരുടെ കുടുംബത്തിന്റെ ആവശ്യപ്രകാരം തൊഴിലുടമയുടെ കൈയില്‍ നിന്നും അസിമയെ രക്ഷിച്ച് തിരികെ കൊണ്ടുവരാനായി അപേക്ഷ നല്‍കിയിരുന്നു.

ഹൈദരാബാദിലെ ദാബീര്‍പുരയിലെ ഷാ കോളനി നിവാസിയായ അസിമ കഴിഞ്ഞവര്‍ഷം ഡിസംബറിലാണ് ഒരു ഏജന്റിന്റെ സഹായത്തോടെ വീട്ടുജോലിക്കാരുടെ വിസയില്‍ റിയാദിലേക്ക് പോയത്. എന്നാല്‍ രണ്ടുവര്‍ഷം മുമ്പ് ഇത്തരം വിസ സര്‍ക്കാര്‍ നിര്‍ത്തലാക്കിയത് മൂലം, ബിസിനസ് സന്ദര്‍ശന വിസയില്‍ 90 ദിവസത്തേക്കാണ് അസിമ റിയാദിലെത്തിയത്.

പിന്നീട് അസിമയെ അനധികൃതമായി തടങ്കലില്‍ പാര്‍പ്പിക്കുകയായിരുന്നു. നാട്ടില്‍നിന്നും പോയതിന് ശേഷം അസിമയെ കുറിച്ച് യാതൊരു വിവരവും ഇല്ലായിരുന്നു. രണ്ടുമാസം മുമ്പാണ് തൊഴിലുടമയായ അബ്ദുള്‍ റഹ്മാന്‍ അലി മുഹമ്മദ് തന്നെ മാനസികമായും ശാരീരികമായും ഉപദ്രവിക്കുന്നു എന്ന് പറഞ്ഞ് അസിമ വീട്ടിലേക്ക് വിളിക്കുന്നത്.

Top