തെലുങ്ക് മനം കീഴടക്കാൻ ഇടത് പാർട്ടികൾ; ലക്ഷ്യമിടുന്നത് വൻ മുന്നേറ്റം. .

cpm_congress

ഹൈദരാബാദ്: ആന്ധ്രയും തെലങ്കാനയും ഇടത് പാര്‍ട്ടികള്‍ക്ക് നിര്‍ണ്ണായകം. ആന്ധ്രയില്‍ സിപിഎമ്മും സിപിഐയും നേത്യത്വം നല്‍കുന്ന മുന്നണി കോണ്‍ഗ്രസിനും ടിഡിപിക്കും ഒരു പോലെ വെല്ലുവിളിയാണ്.

ആന്ധ്രപ്രദേശിലും തെലങ്കാനയിലും പത്ത് വര്‍ഷത്തിന് ശേഷമുള്ള വലിയ മുന്നേറ്റം ലക്ഷ്യം വെച്ചാണ് ഇരു ഇടത് പാര്‍ട്ടികളും പ്രവര്‍ത്തനം ശക്തമാക്കിയിരിക്കുന്നത്. തെലങ്കാനയില്‍ സി പി ഐ കോണ്‍ഗ്രസുമായി സഖ്യത്തിലാണ്. എന്നാല്‍ സി പി എം കോണ്‍ഗ്രസുമായി സഖ്യത്തിലല്ല. അതേ സമയം ആന്ധ്രയില്‍ ഇരുകമ്യൂണിസ്റ്റ് പാര്‍ട്ടികളും ചേര്‍ന്ന് മുന്നണി രൂപീകരിച്ചിട്ടുണ്ട്. തെലുങ്ക് സിനിമാ താരം പവന്‍ കല്യാണ്‍ നേതൃത്വം നല്‍കുന്ന ജന സേനാ പാര്‍ട്ടിയും ഇവര്‍ക്കൊപ്പമുണ്ടാകും. ചന്ദ്രബാബു നായിഡുവിന്റെ ടിഡിപിയും കോണ്‍ഗ്രസ്സും പരസ്പരം ധാരണയില്ലാതെ മത്സരിക്കുന്ന സാഹചര്യവും ബിജെപിയെ ആന്ധ്രാ പാക്കേജിന്റ കാര്യത്തില്‍ പ്രതിരോധത്തിലാക്കാമെന്നതും ഇടത് പാര്‍ട്ടികള്‍ക്ക് പ്രതീക്ഷ നല്‍കുന്നു.

ഇരു കമ്യൂണിസ്റ്റ് പാര്‍ട്ടികളും അവരുടെ പാര്‍ട്ടി കോണ്‍ഗ്രസ്സ് സംഘടിപ്പിച്ച് തെലുങ്ക് മണ്ണില്‍ വേരുറപ്പിക്കാനാണ് ശ്രമിച്ചത്. പാര്‍ട്ടി കോണ്‍ഗ്രസ് പകര്‍ന്ന ആവേശവും ഇരു സംസ്ഥാനങ്ങളിലും കമ്യൂണിസ്റ്റ് പാര്‍ട്ടികളുടെ മെമ്പര്‍ഷിപ്പിലുണ്ടായ വര്‍ദ്ധനവും നേതൃത്വം വിലയിരുത്തുന്നു. പാര്‍ട്ടിക്ക് ഭാവിയുള്ള സംസ്ഥാനങ്ങളാണ് ആന്ധ്രയും തെലങ്കാനയും എന്നാണ് ഇടത് നേതാക്കള്‍ കണക്ക് കൂട്ടുന്നത്.

Top