hyderabad police arrest juveniles filmed burning puppies

ഹൈദരാബാദില്‍ നായ്ക്കുട്ടികളെ ജീവനോടെ ചുട്ടെരിച്ച സംഭവത്തില്‍ എട്ട് കൗമാരക്കാരെ പൊലീസ് അറസ്റ്റ് ചെയ്തു.

മൃഗസംരക്ഷണ പ്രവര്‍ത്തകര്‍ നല്‍കിയ പരാതിയെത്തുടര്‍ന്നാണ് നടപടി. 18 വയസിന് താഴെയുള്ളവരാണ് അറസ്റ്റിലായത്.

മുഷീറാബാദ് പ്രദേശത്താണ് ക്രൂരത അരങ്ങേറിയത്. മരച്ചില്ലകള്‍ കൂട്ടിയിട്ട് കത്തിച്ചശേഷം നായ്ക്കുട്ടികളെ തീയിലേക്ക് ഏറിഞ്ഞ് കൊല്ലുന്ന വീഡിയോ സാമൂഹ്യ മാധ്യമങ്ങളില്‍ പ്രചരിച്ചിരുന്നു.

ഹ്യുമേന്‍ സൊസൈറ്റി ഇന്റര്‍നാഷണല്‍, പീപ്പിള്‍സ് ഫോര്‍ അനിമല്‍സ് തുടങ്ങിയ സംഘടനകള്‍ ഹൈദരാബാദ് പോലീസ് കമ്മീഷണര്‍ക്ക് പരാതി നല്‍കുകയും വീഡിയോ ദൃശ്യങ്ങള്‍ കൈമാറുകയും ചെയ്തിരുന്നു. തുടര്‍ന്നാണ് കൗമാരക്കാര്‍ക്കെതിരെ കേസെടുത്തത്.

ജുവനൈല്‍ ജസ്റ്റിസ് ബോര്‍ഡാവും തുടര്‍നടപടികള്‍ സ്വീകരിക്കുക.

:

Top