എന്‍.ടി.ആറിന്റെ മകനും മരുമകനും വൈ.എസ്.ആര്‍ കോണ്‍ഗ്രസിലേക്ക്

ഹൈദരബാദ്: അന്തരിച്ച തെലുങ്ക് നടനും തെലുങ്കുദേശം പാര്‍ട്ടി സ്ഥാപകനുമായ എന്‍.ടി.ആറിന്റെ മകനായ ഹിതേഷ് ചെഞ്ചുറാമും മരുമകനായ ദഗ്ഗുബട്ടി വെങ്കടേശ്വര റാവുവും വൈ.എസ്.ആര്‍ കോണ്‍ഗ്രസിലേക്ക്.

ഇരുവരും പാര്‍ട്ടി പ്രസിഡന്റ് വൈ.എസ് ജഗന്‍മോഹന്‍ റെഡ്ഡിയെ സന്ദര്‍ശിച്ചു. എന്‍.ടി.ആറിന്റെ മൂത്ത മരുമകനാണ് വെങ്കടേശ്വര റാവു. എന്‍. ചന്ദ്രബാബു നായിഡു ഇളയ മരുമകനുമാണ്.

മകന്‍ ഹിതേഷ് മത്സരിക്കുമോയെന്ന ചോദ്യത്തിന്, എല്ലാം പാര്‍ട്ടി തീരുമാനിക്കും എന്ന മറുപടിയാണ് വെങ്കടേശ്വര റാവു നല്‍കിയിരിക്കുന്നത്. എന്നാല്‍, വെങ്കടേശ്വര റാവുവിന്റെ ഭാര്യ ഡി. പുരന്ദേശ്വരി ബി.ജെ.പിക്കൊപ്പമാണ്.

പുരന്ദേശ്വരി ബി.ജെ.പിയില്‍ നിന്നും മാറാന്‍ ഉദ്ദേശിക്കുന്നില്ലെന്ന നിലാപാടില്‍ തന്നെയാണെന്നും പാര്‍ട്ടി വിടുകയോ അല്ലെങ്കില്‍ രാഷ്ട്രീയത്തില്‍ നിന്നും വിട്ടു നില്‍ക്കുകയോ ആയിരിക്കും അവരുടെ തീരുമാനമെന്നും റാവു പറഞ്ഞു.

Top