ഹൈദരാബാദ് പേര് മാറ്റം, യോഗിക്ക് മറുപടിയുമായി അസദുദ്ദീൻ ഒവൈസി

ഹൈദരാബാദ് : ഹൈദരാബാദിന് പുതിയ പേര് നൽകും എന്ന് പ്രഖ്യാപിച്ച ഉത്തർ പ്രദേശ് മുഖ്യമന്ത്രി യോ​ഗി ആദിത്യനാഥിന് മറുപടിയുമായി എഐഎംഐഎം നേതാവ് അസദുദ്ദീൻ ഒവൈസി. പേര് മാറ്റാൻ ഉദ്ദേശിക്കുന്നവരുടെ പരമ്പര തന്നെ അവസാനിച്ചാലും ഹൈദരാബാദിന്റെ പേര് നിലനിൽക്കുമെന്ന് ഒവൈസി പറഞ്ഞു. ഒപ്പം ഹൈദരാബാദിന്റെ പേര് മാറ്റാൻ ഉദ്ദേശിക്കുന്നവർക്ക് വോട്ടിന്റെ രൂപത്തിൽ മറുപടി നൽകണമെന്ന് ഒവൈസി പൊതുജനത്തോട് പറഞ്ഞു.

കഴിഞ്ഞ ദിവസമാണ് ഹൈദരാബാദിലെ തെരഞ്ഞെടുപ്പ് റാലിയെ അഭിസംബോധന ചെയ്ത് സംസാരിക്കുന്നതിനിടെ യോ​ഗി ആദിത്യനാഥ് ന​ഗരത്തിന് പുതിയ പേര് നിർദേശിച്ചത്. തദ്ദേശ തെരഞ്ഞെടുപ്പിൽ‍ ഹൈദരാബാദിൽ ബിജെപി വിജയിച്ചാൽ ന​ഗരത്തിന്റെ പേര് ഭാ​ഗ്യന​ഗർ എന്നാക്കി മാറ്റും എന്നായിരുന്നു യോഗിയുടെ പ്രഖ്യാപനം

Top