ഹൈദരാബാദിൽ അക്രമികൾ യുവാവിനെ വെട്ടിക്കൊലപ്പെടുത്തി

murder

ഹൈദരാബാദ്: ഹൈദരാബാദില്‍ അക്രമികള്‍ യുവാവിനെ വെട്ടിക്കൊലപ്പെടുത്തി. ഹൈദരാബാദിലെ പിവി നരസിംഹറാവു എക്‌സ്പ്രസ്‌വേയിലാണ് കൊലപാതകം നടന്നത്.

തിരക്കേറിയ റോഡില്‍ പൊലീസ് ഉദ്യോഗസ്ഥര്‍ നോക്കി നില്‍ക്കെയായിരുന്നു സംഭവം നടന്നത്. വഴിയിലൂടെ നടന്നു പോവുകയായിരുന്ന യുവാവിനെ അക്രമിസംഘം അടിച്ചു വീഴ്ത്തി കോടാലികൊണ്ട് നിരവധി തവണ വെട്ടുകയായിരുന്നു. തുടര്‍ന്ന് അക്രമികള്‍ രക്ഷപ്പെട്ടു. പ്രതികള്‍ക്കായുള്ള അന്വേഷണം നടക്കുകയാണെന്ന് പൊലീസ് പറഞ്ഞു.

Top