ആശുപത്രിയില്‍ നിന്നും കുഞ്ഞിനെയുമായി യുവതി കടന്നു കളഞ്ഞു; ദൃശ്യങ്ങള്‍ പുറത്ത്

child

ഹൈദരാബാദ്: ഹൈദരാബാദിലെ സര്‍ക്കാര്‍ ആശുപത്രിയില്‍ നിന്ന് പട്ടാപ്പകല്‍ കൈക്കുഞ്ഞിനെയുമായി യുവതി കടന്നുകളഞ്ഞു. ഹൈദരാബാദ് സര്‍ക്കാര്‍ മെറ്റേര്‍ണിറ്റി ആശുപത്രിയില്‍ നിന്നുമാണ് കുഞ്ഞിനെ യുവതി തട്ടിയെടുത്തത്. രംഗ-റെഡ്ഡി സ്വദേശികളുടെ കുഞ്ഞിനെയാണ് തട്ടിക്കൊണ്ടു പോയത്.

അജ്ഞാതയായ യുവതി കൈകുഞ്ഞിനെ കൊണ്ട് പോകുന്നതും, ഇതേ സ്ത്രീ കുഞ്ഞിനെയും കൊണ്ട് കര്‍ണാടകയിലെ ബിഡാറിലേക്ക് ബസ് കയറി പോവുന്നതുമായ സി.സി.ടി.വി ദൃശ്യങ്ങള്‍ പൊലീസിന് ലഭിച്ചിട്ടുണ്ട്. വാക്‌സിനേഷന്‍ എടുക്കുന്നതിന് വേണ്ടിയാണ് മാതാപിതാക്കള്‍ കുട്ടിയുമായി ആശുപത്രിയിലെത്തിയത്.

child

പിതാവ് ആധാര്‍ കാര്‍ഡിന്റെ കോപ്പിയെടുക്കാന്‍ പോയ സമയം അമ്മയോട് കുഞ്ഞിനെ വാക്‌സിനെടുക്കാന്‍ സഹായിക്കമെന്ന് പറഞ്ഞ് ഈ സ്ത്രീ സമീപിക്കുകയായിരുന്നു. ഇവര്‍ ആശുപത്രിയിലെ ജോലിക്കാരി ആയിരിക്കുമെന്ന് വിചാരിച്ചാണ് അമ്മ കുഞ്ഞിനെ എല്‍പ്പിച്ചത്. എന്നാല്‍ യുവതി കുഞ്ഞുമായി കടന്നു കളയുകയായിരുന്നു.

Top