Hyderabad Girl Hit By Car Allegedly Driven By Drunk Student Dies

ഹൈദരാബാദ്: മദ്യലഹരിയില്‍ വിദ്യാര്‍ത്ഥി ഓടിച്ച വാഹനം ഇടിച്ച് ഗുരുതരമായി പരുക്കേറ്റ് ചികിത്സയില്‍ കഴിഞ്ഞിരുന്ന 11 വയസുകാരി മരിച്ചു. ഹൈദരാബാദ് സ്വദേശി രമ്യയാണ് ഇന്ന് രാവിലെ മരണത്തിന് കീഴടങ്ങിയത്. അപകടത്തില്‍ ഗുരുതരമായി പരുക്കേറ്റ രമ്യ ഒരാഴ്ചയായി വെന്റിലേറ്ററിലായിരുന്നു.

കഴിഞ്ഞയാഴ്ചയായിരുന്നു സംഭവം. സ്‌കൂളില്‍ പോയി മടങ്ങിയ രമ്യയും കുടുംബവും സഞ്ചരിച്ച വാഹനത്തിലേക്ക് എതിര്‍ദിശയില്‍ അമിതവേഗതയില്‍ വന്ന കാറിടിച്ചാണ് അപകടം ഉണ്ടായത്.

അപകടത്തില്‍ രമ്യയുടെ അമ്മാവന്‍ തത്ക്ഷണം മരിച്ചു. ഹൈദരാബാദിലെ ഒരു എഞ്ചിനീയറിംഗ് കോളെജിലെ വിദ്യാര്‍ത്ഥികളും സംഘവുമാണ് കാറിലുണ്ടായിരുന്നത്. ഇവര്‍ മദ്യലഹരിയിലായിരുന്നു.

കാര്‍ ഓടിച്ചിരുന്ന ശ്രാവില്‍ എന്ന വിദ്യാര്‍ത്ഥിക്ക് ഡ്രൈവിംഗ് ലൈസന്‍സ് പോലുമില്ലെന്ന് പൊലീസ് പറഞ്ഞു. സിനിമ കാണാന്‍ ടിക്കറ്റ് ലഭിക്കാത്തതിലുള്ള നിരാശ മൂലം ശ്രാവിലും സുഹൃത്തുക്കളും ബാറില്‍ കയറി മദ്യപിക്കുകയായിരുന്നു. ശ്രാവിലിന്റെ സുഹൃത്തുക്കളില്‍ ഒരാളുടെ കാറായിരുന്നു ഇത്.

ആന്തരിക രക്തസ്രാവം ഉണ്ടായതിനെ തുടര്‍ന്ന് ഗുരുതരാവസ്ഥയിലാണ് രമ്യയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. കാറില്‍ ഒപ്പമുണ്ടായിരുന്ന രമ്യയുടെ അമ്മ രാധികക്കും മുത്തച്ഛനും പരുക്കേറ്റിരുന്നു.

അതേസമയം സംഭവത്തില്‍ ഊര്‍ജ്ജിത അന്വേഷണം ആവശ്യപ്പെട്ട് കുടുംബാംഗങ്ങള്‍ മുഖ്യമന്ത്രി ചന്ദ്രശേഖര്‍ റാവുവിനെ സമീപിച്ചിട്ടുണ്ട്.

Top