വെടിവെച്ച് കൊലപ്പെടുത്താനാണെങ്കില്‍, കോടതികളും നിയമവും എന്തിന് മേനക ഗാന്ധി

ഹൈദരാബാദ്: യുവ ഡോക്ടറെ പീഡിപ്പിച്ച് കൊന്നതിന് ശേഷം തീക്കൊളുത്തിയ പ്രതികളെ പൊലീസ് വെടിവെച്ച് കൊന്ന സംഭവത്തില്‍ പ്രതികരണവുമായി ബിജെപി നേതാവ് മേനക ഗാന്ധി. പ്രതികളെ എന്തുവന്നാലും കോടതി തൂക്കിക്കൊല്ലാന്‍ വിധിച്ചേനെ നിയമാനുസൃതമായ നടപടിക്രമങ്ങള്‍ പാലിക്കുന്നതിനുമുമ്പ് അവരെ വെടിവെച്ച് കൊലപ്പെടുത്താനാണെങ്കില്‍, കോടതികളും നിയമവും എന്തിനാണെന്നും അവര്‍ ചോദിച്ചു.

നവംബര്‍ 27-ാം തീയ്യതി രാത്രിയാണ് 26കാരിയായ വെറ്ററിനറി ഡോക്ടര്‍ അതിക്രൂരമായി കൊല്ലപ്പെട്ട്. കേസില്‍ നാല് പ്രതികളെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. യുവതിയുടെ കൊലപാതകവുമായി ബന്ധപ്പെട്ട് തെളിവെടുപ്പ് നടത്താന്‍ സംഭവസ്ഥലത്ത് എത്തിച്ചതായിരുന്നു പ്രതികളെ ഇതിനിടെ രക്ഷപ്പെടാന്‍ ശ്രമിച്ചപ്പോഴാണ് വെടിവയ്‌ക്കേണ്ടി വന്നതെന്ന് പൊലീസ് വ്യക്തമാക്കിയിട്ടുണ്ട്. നാല് പേരും സംഭവസ്ഥലത്തു തന്നെ മരിച്ചുവെന്നും പൊലീസ് വ്യക്തമാക്കി

Top