ഹൈദരാബാദില്‍ ക്രിക്കറ്റ് വാതുവയ്പ്പ് സംഘം അറസ്റ്റില്‍ ; എട്ട് ലക്ഷം രൂപയും കാറും പിടിച്ചെടുത്തു

arrest

ഹൈദരാബാദ്: തെലുങ്കാനയില്‍നിന്നും ക്രിക്കറ്റ് വാതുവയ്പ്പ് സംഘം അറസ്റ്റില്‍. ആറംഗ സംഘത്തില്‍ നിന്നും എട്ട് ലക്ഷം രൂപയും ഒരു കാറും ആറ് മൊബൈല്‍ ഫോണുകളും ഹൈദരാബാദ് പൊലീസ് പിടിച്ചെടുത്തു.

സംഭവത്തില്‍ വിശദമായ അന്വേഷണം നടത്തിവരികയാണെന്നും ആഡംബര ജീവിതം നയിക്കാനാണ് ഇവര്‍ ക്രിക്കറ്റ് വാതുവയ്പ്പ് നടത്തിയതെന്നും പൊലീസ് വ്യക്തമാക്കി.

Top