കോര്‍പ്പറേഷന്‍ തെരഞ്ഞെടുപ്പ്; ഹൈദരാബാദില്‍ ടിആര്‍എസ് മുന്നേറുന്നു

ഹൈദരാബാദ്: ഹൈദരാബാദ് കോര്‍പ്പറേഷന്‍ തെരഞ്ഞെടുപ്പില്‍ ഭരണകക്ഷിയായ തെലങ്കാന രാഷ്ട്രസമിതി കൃത്യമായ ഭൂരിപക്ഷത്തോടെ മുന്നേറുന്നു. 150 സീറ്റുകളുള്ള മുന്‍സിപ്പല്‍ കോര്‍പ്പറേഷനില്‍ ഏറ്റവുമൊടുവില്‍ വന്ന സീറ്റ് നിലയനുസരിച്ച് അസദുദ്ദീന്‍ ഒവൈസിയുടെ എഐഎംഐഎം രണ്ടാമതാണ്. എന്നാല്‍ ബിജെപി മൂന്നാം സ്ഥാനത്താണ്.

കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ നാലിടത്ത് മാത്രമേ ബിജെപി ജയിച്ചിട്ടുള്ളൂ എന്നത് കണക്കിലെടുത്താല്‍ ഇത്തവണ ബിജെപിക്ക് മുന്നേറാനായിട്ടുണ്ട്. എന്നാല്‍ ഒവൈസിയുടെ എഐഎംഐഎം 51 സീറ്റുകളിലേ മത്സരിക്കുന്നുള്ളൂ എന്നതിനാല്‍ ബിജെപിയെ മറികടന്ന് രണ്ടാമതെത്തിയത് എംഐഎമ്മിനും നേട്ടമാണ്.

യോഗി ആദിത്യനാഥ് അടക്കമുള്ള കേന്ദ്രനേതാക്കളെ ഇറക്കി വന്‍പ്രചാരണകോലാഹലമാണ് ബിജെപി നടത്തിയത്. ജയിച്ചാല്‍ ഹൈദരാബാദിന്റെ പേര് മാറ്റി ‘ഭാഗ്യനഗര്‍’ എന്നാക്കുമെന്ന് യോഗി ആദിത്യനാഥ് പറഞ്ഞതടക്കം വലിയ വിവാദമായിരുന്നു. 51 സീറ്റുകളിലാണ് അസദുദ്ദീന്‍ ഒവൈസിയുടെ എഐഎംഐഎം മത്സരിക്കുന്നത്. ആകെയുള്ള 150 വാര്‍ഡുകളില്‍ 100 വാര്‍ഡിലും ടിആര്‍എസ് – ബിജെപി നേര്‍ക്കുനേര്‍ പോരാട്ടമാണ്.

Top