ഹൈദരാബാദ് ഏറ്റുമുട്ടല്‍ കൊലപാതകം : അന്വേഷണ റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ സമയം അനുവദിച്ച് സുപ്രിംകോടതി

ന്യൂഡല്‍ഹി : ഹൈദരാബാദ് ഏറ്റുമുട്ടല്‍ കൊലപാതകങ്ങളില്‍ അന്വേഷണ റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ ആറ് മാസം കൂടി സമയം അനുവദിച്ച് സുപ്രിംകോടതി. കോവിഡ് സാഹചര്യത്തില്‍ കൂടുതല്‍ സമയം വേണമെന്ന മൂന്നംഗ സമിതിയുടെ ആവശ്യമാണ് സുപ്രീംകോടതി അംഗീകരിച്ചത്.

ചീഫ് ജസ്റ്റിസ് എസ്എ ബോബ്‌ഡെ അധ്യക്ഷനായ ബെഞ്ചാണ് കേസ് പരിഗണിച്ചത്. മൂന്ന് അംഗങ്ങളും വിവിധ നഗരങ്ങളിലാണ് താമസിക്കുന്നതെന്നും ഹൈദരാബാദില്‍ എത്താന്‍ കഴിയുന്നില്ലെന്നും അപേക്ഷയില്‍ ചൂണ്ടിക്കാട്ടി.

Top