Hyderabad – child rape – died

ഹൈദരാബാദ്: പതിനാറുകാരിയെ കൂട്ടബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ ശേഷം മരത്തില്‍ കെട്ടിത്തൂക്കി. ആന്ധ്രാപ്രദേശിലെ യെട്ടുരുവിലാണ് സംഭവം.

സ്‌കൂളില്‍ പോയ പെണ്‍കുട്ടിയെ മൂന്നു പോര്‍ ചേര്‍ന്നു തട്ടിക്കൊണ്ടുപോയി ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തുകയായിരുന്നു. സംഭവത്തില്‍ പൊലീസ് അന്വേഷണം ആരംഭിച്ചു. ആരേയും അറസ്റ്റു ചെയ്തതായി വിവരമില്ല.

സ്‌കൂള്‍ വിട്ട് പെണ്‍കുട്ടി വീട്ടില്‍ തിരിച്ചെത്താത്തതിനെ തുടര്‍ന്ന് മാതാപിതാക്കള്‍ നടത്തിയ തെരച്ചിലിലാണ് മരത്തില്‍ കെട്ടിത്തൂക്കിയ നിലയില്‍ പെണ്‍കുട്ടിയുടെ മൃതദേഹം കണ്ടെത്തിയത്.

തുടര്‍ന്ന് പൊലീസ് സ്ഥലത്തെത്തിയാണ് മൃതദേഹം താഴെയിറക്കിയത്. പോസ്റ്റുമോര്‍ട്ടത്തില്‍ പെണ്‍കുട്ടി ക്രൂരമായി ബലാത്സംഗം ചെയ്യപ്പെട്ടതായി തെളിഞ്ഞു.

നോര്‍ത്ത് ചെന്നൈയില്‍ നിന്നും 50 മൈല്‍ അകലെ നിന്നും ഓട്ടോ റിക്ഷയിലാണ് പെണ്‍കുട്ടിയെ മൂന്നു പേര്‍ ചേര്‍ന്ന് തട്ടിക്കൊണ്ടുപോയതെന്ന് ചില പ്രാദേശിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.

സംഭവവുമായി ബന്ധപ്പെട്ട് മൂന്നു പേരെ തിരിച്ചറിഞ്ഞെന്നും ഇവര്‍ സമീപ ഗ്രാമത്തില്‍ നിന്നുള്ളവരാണെന്നും പൊലീസ് അറിയിച്ചു.

Top