ഐഎസ്എല്ലില്‍ ചെന്നൈയെ തകർത്ത് ഹൈദരാബാദ്

ഡ്ഗാവ്: ഐഎസ്എല്ലില്‍ ചെന്നൈയിന്‍ എഫ്‌സിയെ എതിരില്ലാത്ത രണ്ട് ഗോളിന് കീഴടക്കി ഹൈദരാബാദ് എഫ്‌സി. 28ാം മിനിറ്റില്‍ സന്‍ഡാസയുടെ ഗോളിലൂടെ മുന്നിലെത്തിയ ഹൈദരാബാദ് 83-ാം മിനിറ്റില്‍ ചിയാനിസെയുടെ ഗോളിലൂടെ വിജയം ഉറപ്പിക്കുകയായിരുന്നു.

ജയത്തോടെ 15 കളികളില്‍ 22 പോയന്‍റ് സ്വന്തമാക്കിയ ഹൈദരാബാദ് എഫ് ‌സി ഗോവയെ നാലാം സ്ഥാനത്തേക്ക് പിന്തള്ളി പോയന്‍റ് പട്ടികയില്‍ മൂന്നാം സ്ഥാനത്തേക്ക് കയറി. തോറ്റെങ്കിലും 15 കളികളില്‍ 16 പോയന്‍റുള്ള ചെന്നൈയിന്‍ ആറാം സ്ഥാനത്താണ്.

Top