ഓട്ടോറിക്ഷയിലേക്ക് ട്രക്ക് ഇടിച്ച് കയറി അപകടം; പതിമൂന്ന് പേര്‍ മരിച്ചു, അഞ്ച് പേര്‍ക്ക് പരിക്ക്

ഹൈദരാബാദ്: ഹൈദരബാദില്‍ ഓട്ടോറിക്ഷയിലേക്ക് ട്രക്ക് ഇടിച്ച് കയറിയുണ്ടായ അപകടത്തില്‍ പതിമൂന്ന് പേര്‍ മരിച്ചു. തെലങ്കാനയിലെ മഹ്ബൂബ് നഗറിലാണ് അപകടം നടന്നത്.

അധികം ആളുകളെ കയറ്റിയ ഓട്ടോയിലേക്കാണ് നിയന്ത്രണം വിട്ട ട്രക്ക് ഇടിച്ച് കയറിയത്. ഡ്രൈവര്‍ ഉല്‍പ്പെടെ പതിനെട്ട് പേരാണ് ഓട്ടോറിക്ഷയിലുണ്ടായിരുന്നത്.

ഇടിയുടെ ആഘാതത്തില്‍ പന്ത്രണ്ട് പേര്‍ സംഭവസ്ഥലത്തും ഒരാള്‍ ആശുപത്രിയില്‍ വെച്ചുമാണ് മരിച്ചത്. അപകടത്തില്‍ അഞ്ച് പേര്‍ക്ക് പരിക്കേറ്റു.

കൃഷിയിടത്തിലേക്ക് തൊഴിലാളികളെ എത്തിക്കുന്ന ഓട്ടോയാണ് അപകടത്തില്‍ പെട്ടത്. ട്രക്ക് ഡ്രൈവറെ പൊലീസ് കസ്റ്റഡിയിലെടുത്തു. അപകടത്തില്‍ തെലങ്കാന മുഖ്യമന്ത്രി ഖേദം പ്രകടിപ്പിച്ചു.

Top