ഹൈദരലി ശിഹാബ് തങ്ങള്‍ക്ക് വീണ്ടും ഇ ഡി നോട്ടീസ്

Panakkad Hyder Ali Shihab Thangal

മലപ്പുറം: ലീഗ് സംസ്ഥാന പ്രസിഡന്റ് ഹൈദരലി ശിഹാബ് തങ്ങള്‍ക്ക് വീണ്ടും ഇ ഡി നോട്ടീസ്. ഹൈദരലി ശിഹാബ് തങ്ങള്‍ ചികിത്സയില്‍ കഴിയുന്ന കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയില്‍ എത്തിയാണ് ഇ ഡി നോട്ടീസ് നല്‍കിയത്. മറ്റന്നാള്‍ ഹാജരാകണമെന്ന് ആവശ്യപ്പെട്ടാണ് നോട്ടീസ്.

ചന്ദ്രിക പത്രത്തിലെ പണമിടപാട് കേസിലാണ് ഇ ഡി യുടെ നടപടി. ഈ കേസില്‍ ഇ ഡി, പാണക്കാടെത്തി ഹൈദരലി ശിഹാബ് തങ്ങളെ ചോദ്യം ചെയ്തിരുന്നു. ഈ കേസില്‍ ഹൈദരലി തങ്ങളെ ഇ ഡി ചോദ്യം ചെയ്ത വിവരം കെ ടി ജലീല്‍ ഇന്ന് പുറത്ത് വിട്ടിരുന്നു.

ഇ ഡി നല്‍കിയ നോട്ടീസ് കെ ടി ജലീല്‍ എം എല്‍ എ ഇന്ന് പുറത്ത് വിടുകയും ലീഗിനെതിരെ ഗുരുതര ആരോപണങ്ങള്‍ ഉന്നയിക്കുകയും ചെയ്തിട്ടുണ്ട്. തങ്ങളെ ചോദ്യം ചെയ്ത വിവരം തുടര്‍ന്ന് പി കെ കുഞ്ഞാലിക്കുട്ടി സ്ഥിരീകരിച്ചു. 10 കോടിയുടെ കള്ളപ്പണം ചന്ദ്രിക അക്കൗണ്ടിലൂടെ വെളുപ്പിച്ചെടുത്തു എന്നാണ് ഇ ഡി കേസ്.

Top