ദിശ കേസ്; മനുഷ്യവകാശ കമ്മീഷന്‍ വെറ്റിനറി ഡോക്ടറുടെ കുടുംബത്തിന്റെ മൊഴി എടുത്തു

ഹൈദരാബാദ്: തെലങ്കാനയിലെ വെറ്റിനറി ഡോക്ടറുടെ കൊലപാതക കേസില്‍ ദേശീയ മനുഷ്യാവകാശ കമ്മീഷന്‍ യുവതിയുടെ കുടുംബത്തിന്റെ മൊഴിയെടുത്തു. ഹൈദരാബാദിലെ പൊലീസ് അക്കാദമിയിലേക്ക് വിളിച്ച് വരുത്തിയാണ് കമ്മീഷന്‍ മൊഴി രേഖപ്പെടുത്തിയത്. കേസന്വേഷണത്തിന്റെ തുടക്കത്തില്‍ പൊലീസിന് ഗുരുതര വീഴ്ച പറ്റിയെന്ന് കുടുംബം പറഞ്ഞു.

മൃഗഡോക്ടറായ യുവതിയെ ക്രൂരപീഡനത്തിനിരയാക്കി തീകൊളുത്തി കൊന്ന സംഭവത്തില്‍ രാജ്യത്ത് വലിയ പ്രതിഷേധങ്ങളാണ് ഉയര്‍ന്ന് കൊണ്ടിരിക്കുന്നത്. സോഷ്യല്‍ മീഡിയയില്‍ പോലും വിഷയത്തില്‍ പലവിധ പ്രതികരണങ്ങളാണ് ഉയരുന്നത്.

നവംബര്‍ 28-നാണ് 26കാരിയായ വെറ്ററിനറി ഡോക്ടറുടെ മൃതദേഹം കത്തിക്കരിഞ്ഞ നിലയില്‍ ഷാദ്‌നഗര്‍ ദേശീയപാതയില്‍ പാലത്തിനടിയില്‍ കാണപ്പെട്ടത്.

തുടര്‍ന്ന് നടത്തിയ അന്വേഷണത്തില്‍ യുവതിയെ അതിക്രൂരമായി കൊലപ്പെടുത്തിയ പ്രതികളെ പൊലീസ് പിടികൂടുകയായിരുന്നു. തുടര്‍ന്ന്
കസ്റ്റഡിയില്‍ നിന്നും രക്ഷപ്പെടാന്‍ ശ്രമിച്ച നാലു പ്രതികളെയും പൊലീസ് വെടിവച്ച് കൊലപ്പെടുത്തുകയായിരുന്നു.

Top