ബൈക്കിലെത്തിയ സംഘം കടയുടമയുടെ ബാഗ് കവര്‍ന്നു ; നഷ്ടമായത്‌ 20 ലക്ഷത്തോളം

ഹൈദരാബാദ്: ബൈക്കില്‍ നിന്നിറങ്ങി കട തുറക്കാനെത്തിയ ഉടമയുടെ ബാഗ് മോഷ്ടിച്ച് ഒരു സംഘം. തെലങ്കാനയിലെ നിസാമാബാദ് ജില്ലയിലാണ് സംഭവം. തൊട്ടടുത്ത കെട്ടിടത്തിലെ സിസിടിവിയില്‍ സംഭവത്തിന്റെ ദൃശ്യങ്ങള്‍ പതിഞ്ഞിരിന്നു.

ബൈക്കിലെത്തിയ രണ്ടുപേര് ബാഗുമായി കടന്നുകളയുകയായിരുന്നു. 300 ഗ്രാം സ്വര്‍ണ്ണവും 13 കിലോഗ്രാം വെള്ളിയും രണ്ട് ലക്ഷം രൂപ ഉള്‍പ്പെടെ മൊത്തം 20 ലക്ഷം രൂപ വസ്തുക്കള്‍ കവര്‍ന്നതെന്നാണ് ഉടമ പറയുന്നത്. ബൈക്കിലെത്തിയ ഉടമ, ബാഗ് ബൈക്കില്‍ തന്നെ വച്ച് തന്റെ കട തുറക്കാന്‍ ശ്രമിക്കുന്നതിനിടെയാണ് മറ്റൊരു ബൈക്കിലെത്തിയ രണ്ടംഗ സംഘം ബാഗുമായി കടന്നുകളഞ്ഞത്. ഇതുകണ്ട ഉടമ തന്റെ ബൈക്കെടുത്ത് പിന്നാലെ പോയെങ്കിലും മോഷ്ടാക്കളെ പിടികൂടാനായില്ല. സംഭവത്തില്‍ പൊലീസ് കേസ് എടുത്ത് അന്വേഷണം ആരംഭിച്ചു.

Top