ലോക്ക്ഡൗണ്‍; നാ​ഗ്പു​രി​ല്‍ നി​ന്നും ത​മി​ഴ്‌​നാ​ട്ടി​ലേ​ക്ക് ന​ട​ന്ന് പോ​യ യുവാവ് കുഴഞ്ഞ് വീണ് മരിച്ചു

ഹൈദരാബാദ്: ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ചതിനെ തുടര്‍ന്ന് സ്വന്തം നാട്ടിലേക്ക് നടന്ന് പോയ യുവാവ് കുഴഞ്ഞ് വീണ് മരിച്ചു.

നാമക്കല്‍ സ്വദേശി ലോഗേഷ് ബാലസുബ്രഹ്മണി (23) ആണ് മരിച്ചത്. നാഗ്പുരില്‍ നിന്നും സ്വദേശമായ തമിഴ്‌നാട്ടിലേക്ക് 500 കിലോമീറ്ററോളം നടന്ന ഇയാള്‍ സെക്കന്ദരാബാദില്‍ വിശ്രമിച്ചുകൊണ്ടിരിക്കെയാണ് മരിച്ചത്.

ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ചതിനെ തുടര്‍ന്ന് ജോലിയും താമസവും ഭക്ഷണവുമില്ലാത്തതിനാല്‍ തമിഴ്‌നാട്ടിലേക്ക് മടങ്ങിയ 26 അംഗ സംഘത്തിലെ ഒരാളായിരുന്നു ഇദ്ദേഹം.

Top