രഞ്ജി ട്രോഫി; കേരളത്തെ മറികടന്ന് ഹൈദരാബാദിന് ലീഡ്‌

ഹൈദരാബാദ്: രഞ്ജി ട്രോഫിയില്‍ കേരളത്തിന്റെ ആദ്യ ഇന്നിങ്‌സ് സ്‌കോര്‍ മറികടന്ന് ഹൈദരബാദിന് ലീഡ്. രണ്ടാം ദിനം മത്സരം അവസാനിക്കുമ്പോള്‍ 8 വിക്കറ്റിന് 193 എന്ന നിലയിലാണ് ഹൈദരാബാദ് ഉള്ളത്.

കേരളത്തിനേക്കാള്‍ 29 റണ്‍സ് ലീഡ് ഹൈദരബാദിനിപ്പോള്‍ ഉണ്ട്. 91 റണ്‍സോടെ ക്രീസിലുള്ള വിക്കറ്റ് കീപ്പര്‍ ബാറ്റ്‌സ്മാന്‍ സുമന്ത് കൊല്ലയുടെ പോരാട്ടവീര്യമാണ് ഹൈദരാബാദിന് ലീഡ് സമ്മാനിച്ചത്.

158 പന്തില്‍ 11 ഫോര്‍ അടങ്ങുന്നതാണ് സുമാന്തിന്റെ ഇന്നിങ്‌സ്. ഒരു ഘട്ടത്തില്‍ 110-7 എന്ന നിലയിലായിരുന്നു ഹൈദരാബാദ്. പിന്നീട് അവിടെ നിന്ന് സുമാന്താണ് ഈ സ്‌കോറില്‍ ഹൈദരബാദിനെ എത്തിച്ചത്. രവിതേജ(32), സൈറാം(27) എന്നിവരും തിളങ്ങി.

കേരളത്തിന് വേണ്ടി സന്ദീപ് വാര്യര്‍ നാലും ബേസില്‍ തമ്ബി, അക്ഷയ് ചന്ദ്രന്‍ എന്നിവര്‍ രണ്ടു വീതവും വിക്കറ്റുകള്‍ നേടി.

Top