ഉള്ളിക്ക് കിലോ 25 രൂപ; വില്‍പ്പന കേന്ദ്രത്തിലെ തിരക്കില്‍ പെട്ട് നിരവധി പേര്‍ക്ക് പരിക്ക്‌

ഹൈദരാബാദ്: ഉള്ളി വില്‍പ്പന കേന്ദ്രത്തില്‍ തിക്കിലും തിരക്കിലും പെട്ട് നിരവധി പേര്‍ക്ക് പരിക്ക്. ആന്ധ്രയിലെ വിജയനഗരിയിലാണ് സംഭവം.

വില്‍പ്പന കേന്ദ്രത്തിന്റെ ഗേറ്റ് തുറക്കുന്നയുടന്‍ ആളുകള്‍ തിക്കിത്തിരക്കി ഉള്ളിലേക്ക് കടക്കാന്‍ ശ്രമിക്കുന്ന ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്.

സംസ്ഥാന സര്‍ക്കാരിന്റെ വിപണന കേന്ദ്രത്തിലാണ് കിലോയ്ക്ക് 95 രൂപ വിലയുള്ള ഉള്ളി 25 രൂപയ്ക്ക് വിറ്റഴിച്ചത്. സ്ത്രീകളടക്കമുള്ളവര്‍ തള്ളിക്കയറുന്നതിനിടെ ഒരു വൃദ്ധന് താഴെവീഴുന്നതും ദൃശ്യങ്ങളിലുണ്ട്

Top