വീണ്ടും ഒരു ദിശ മോഡല്‍; യുവതിയെ പീഡിപ്പിച്ച്‌ കൊന്ന് കലുങ്കിനടിയില്‍ ഉപേക്ഷിച്ച നിലയില്‍

ഹൈദരാബാദ്: യുവതിയെ ലൈംഗീകമായി പീഡിപ്പിച്ച ശേഷം കൊന്ന് കലുങ്കിനടിയില്‍ ഉപേക്ഷിച്ച നിലയില്‍. ഹൈദരാബാദിലെ ചവാലയിലാണ് സംഭവം.

കൈകള്‍ കയര്‍ ഉപയോഗിച്ച് കൂട്ടിക്കെട്ടി കല്ലുകൊണ്ട് മുഖം തകര്‍ത്ത നിലയില്‍ പൂര്‍ണ നഗ്‌നയാക്കിയ നിലയിലായിരുന്നു യുവതിയുടെ മൃതദേഹം. 25 നും 30 നും ഇടയില്‍ പ്രായം കണക്കാക്കുന്ന കൊല്ലപ്പെട്ട യുവതിയെ ഇതുവരെ തിരിച്ചറിഞ്ഞിട്ടില്ല,
മറ്റെവിടെയെങ്കിലും കൃത്യം നടത്തിയ ശേഷം മൃതദേഹം കലുങ്കിനടിയില്‍ കൊണ്ടിട്ടതാവാമെന്നാണ് പൊലീസ് നിഗമനം. എന്നാല്‍ ഇവരുടെ ശരീരത്തിലെ സ്വര്‍ണാഭരണങ്ങളൊന്നും നഷ്ടപ്പെട്ടിട്ടില്ല. സംഭവത്തില്‍ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. പൊലീസ് പ്രദേശത്തെ സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ച് വരികയാണ്.

നവംബര്‍ 27നായിരുന്നു സമാനസാഹചര്യത്തില്‍ ഹൈദരാബാദിലെ ഇരുപത്തിയേഴുകാരിയായ വെറ്ററിനറി ഡോക്ടര്‍ പീഡനത്തിനിരയായി കൊല്ലപ്പെട്ടത്.പീഡിപ്പിച്ചു കൊലപ്പെടുത്തിയ ശേഷം മൃതദേഹം പാലത്തിന് കീഴിലിട്ട് കത്തിക്കുകയായിരുന്നു. സംഭവത്തില്‍ നാല് പേരെ പൊലീസ് പിടികൂടിയെങ്കിലും തെളിവെടുപ്പിനിടെയുണ്ടായ ഏറ്റുമുട്ടലില്‍ പൊലീസ് ഇവരെ കൊലപ്പെടുത്തുകയായിരുന്നു.

Top