hydarabad university in -kanayyakumar

ഹൈദരാബാദ്: രാജ്യദ്രോഹ കുറ്റം ചുമത്തപ്പെട്ട ജെ.എന്‍.യു വിദ്യാര്‍ത്ഥി യൂണിയന്‍ നേതാവ് കനയ്യ കുമാറിനു നേരെ ഷൂ എറിഞ്ഞു.
ഹൈദരാബാദ് യൂണിവേഴ്‌സിറ്റിയില്‍ വച്ചായിരുന്നു സംഭവം. കനയ്യയെ പോലെ ദേശവിരുദ്ധരായവരെ സംസാരിക്കാന്‍ അനുവദിക്കരുത് എന്നാവശ്യപ്പെട്ടായിരുന്നു പ്രതിഷേധം. ഇയാളെ അവിടെയുണ്ടായിരുന്നവര്‍ കൈകാര്യം ചെയ്ത ശേഷം പൊലീസിന് കൈമാറി. ഇയാളുടെ പേരുവിവരങ്ങള്‍ പുറത്തു വിട്ടിട്ടില്ല. രണ്ടു ദിവസത്തെ സന്ദര്‍നത്തിനായാണ് കനയ്യ ഹൈദരാബാദ് യൂണിവേഴ്‌സിറ്റിയില്‍ എത്തിയത്.

സര്‍വകലാശാലയില്‍ സുന്ദരയ്യ വിജ്ഞാന കേന്ദ്രത്തിന്റെ ആഭിമുഖ്യത്തില്‍ ഭരണഘടനാ അവകാശങ്ങള്‍ എന്ന വിഷയത്തില്‍ സെമിനാര്‍ നടക്കുന്നതിനിടെയാണ് സംഭവം. കനയ്യ സംസാരിക്കുന്നതിനിടെയ സദസില്‍ നിന്നൊരാള്‍ ഷൂ എറിയുകയായിരുന്നു. സമ്മേളനം അല്‍പനേരത്തേക്ക് തടസപ്പെട്ടു. നിങ്ങള്‍ എന്തു വേണമെങ്കിലും ചെയ്‌തോളൂ, ഇതൊന്നും കണ്ട് താന്‍ ഭയപ്പെടില്ല എന്നയിരുന്നു കനയ്യയുടെ മറുപടി.
ഇന്ത്യയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ സര്‍ക്കാരില്‍ നിന്ന് ആക്രമണം നേരിടുകയാണെന്ന് കനയ്യ സര്‍വകലാശയില്‍ നടത്തിയ വാര്‍ത്താ സമ്മേളനത്തില്‍ ആരോപിച്ചു. വിദ്യാര്‍ത്ഥികള്‍ രാഷ്ട്രീയം കളിക്കുന്നു എന്നാണ് സര്‍ക്കാര്‍ പറയുന്നത്. എന്നാല്‍ സര്‍ക്കാരല്ലേ രാഷയം കളിക്കുന്നത് എന്നാണ് എനിക്ക് ചോദിക്കാനുള്ളത്. സര്‍വകലാശാലകളുടെ സ്വയംഭരണം ഇല്ലാതാക്കുക എന്നതാണ് സര്‍ക്കാരിന്റെ അജണ്ട്. അതിനുള്ള തിരക്കഥ തയ്യാറാക്കിയാണ് അവര്‍ പ്രവര്‍ത്തിക്കുന്നത് കനയ്യ കുമാര്‍ പറഞ്ഞു ജയിലിന് സമാനമായ അവസ്ഥയെന്ന് വിദ്യാര്‍ത്ഥികള്‍.
ഹോസ്റ്റലില്‍ കഴിയുന്ന വിദ്യാര്‍ത്ഥികള്‍ക്ക് ഭക്ഷണവും വെള്ളവും ലഭിക്കുന്നില്ലെന്നും പ്രക്ഷോഭത്തെ തുടര്‍ന്ന് അറസ്റ്റിലായ 30 വിദ്യാര്‍ഥികളെയും അദ്ധ്യാപകരെയും രഹസ്യകേന്ദ്രത്തിലേക്കു മാറ്റിയതായും വിദ്യാര്‍ത്ഥികള്‍ ആരോപിച്ചു. എന്നാല്‍ പ്രക്ഷോഭത്തില്‍ മര്‍ദനമേറ്റതിനെ തുടര്‍ന്ന് അനദ്ധ്യപകരായ ജീവനക്കാര്‍ സമരത്തിലായതിനാലാണ് കാന്റീനില്‍ ഭക്ഷണം ഉണ്ടാക്കാത്തതെന്ന് അധികൃതര്‍ വ്യക്തമാക്കി. പൊലീസ് അര്‍ദ്ധസൈനിക വിഭാഗങ്ങളുടെ സുരക്ഷയിലുള്ള ക്യാംപസിന്റെ ഒരു ഗേറ്റ് ഒഴികെ ബാക്കിയെല്ലാം ഇപ്പോഴും അടച്ചിട്ടിരിക്കുകയാണ്. അനദ്ധ്യാപക ജീവനക്കാര്‍ ജോലിക്ക് ഹാജരായി
വൈസ് ചാന്‍സലര്‍ അപ്പറാവുവിന്റെ ഔദ്യോഗിക മുറിയും മറ്റും നശിപ്പിച്ചതില്‍ പ്രതിഷേധിച്ച് ഹൈദരാബാദ് സെന്‍ട്രല്‍ സര്‍വകലാശാലയിലെ അനദ്ധ്യാപക ജീവനക്കാര്‍ നടത്തിവന്ന പ്രതിഷേധം അവസാനിപ്പിച്ചു. ജീവനക്കാര്‍ ജോലിക്ക് ഹാജരായി. ഇപ്പോള്‍ കാന്പസിലെ അന്തരീക്ഷം സമാധാനപരമാണ്. 22നായിരുന്നു വി.സിയുടെ മുറിക്കു നേരെ ഒരു സംഘം വിദ്യാര്‍ത്ഥികള്‍ ആക്രമണം നടത്തിയത്.

Top