hydarabad road accident; 8 dead

accident

ഹൈദരാബാദ്: ഹൈദരാബാദില്‍ ഉണ്ടായ വാഹനാപകടത്തില്‍ ഒരു കുടുംബത്തിലെ എട്ടു പേര്‍ കൊല്ലപ്പെട്ടു. രംഗ റെഡ്ഡി ജില്ലയിലെ സുതാരിഗുഡയിലാണ് സംഭവം.

ടോള്‍ ഗേറ്റില്‍ പണമടക്കാന്‍ നിര്‍ത്തിയിട്ട ടവേരെയില്‍ പിന്നാലെയെത്തിയ വാഹനം ഇടിച്ചു കയറുകയായിരുന്നു.

വാഹനത്തില്‍ ഒന്‍പതു പേരാണ് ഉണ്ടായിരുന്നത്. ഒരാള്‍ക്ക് ഗുരുതരമായി പരിക്കേറ്റ് ആശുപത്രിയില്‍ ചികില്‍സയിലാണ്.

Top