ഹൈദരാബാദില്‍ വീണ്ടും സ്ത്രീയുടെ കത്തിക്കരിഞ്ഞ മൃതദേഹം

ഹൈദരാബാദ്: മൃഗഡോക്ടറായ യുവതിയെ ബലാത്സസംഗം ചെയ്ത് കൊലപ്പെടുത്തിയ സംഭവത്തിന്റെ ഞെട്ടല്‍ മാറുന്നതിന് മുമ്പ് തന്നെ വീണ്ടും കത്തിക്കരിഞ്ഞ നിലയില്‍ സ്ത്രീയുടെ മൃതദേഹം. ഷംഷാബാദ് പ്രദേശത്തെ തുറസ്സായ സ്ഥലത്താണ് യുവതിയുടെ മൃതദേഹം കത്തിയനിലയില്‍ കണ്ടെത്തിയത്. ഡോക്ടറെ ആക്രമിച്ച സ്ഥലത്തിന് ഏതാനും കിലോമീറ്റര്‍ മാത്രം അകലെയാണ് ഈ സംഭവം.

പ്രതികള്‍ ആസൂത്രിതമായി നടത്തിയ ഈ കൊലപാതകങ്ങള്‍ക്ക് പൊലീസ് കാര്യമായ അന്വേഷണം വ്യാപകമാക്കിയിട്ടുണ്ട്. ഒറ്റപ്പെട്ട സ്ഥലത്തുവച്ച് പ്രതികള്‍ ആസൂത്രിതമായി നടത്തിയ കൊലപാതകത്തില്‍ സംസ്ഥാനത്ത് പ്രതിഷേധം ഉയരുന്നതിനിടെയാണ് പുതിയ സംഭവം.

Top