ഹുവായ് വൈ9 സ്മാര്‍ട്‌ഫോണ്‍ ചൈനയില്‍ അവതരിപ്പിച്ചു

ഹുവായ് തങ്ങളുടെ പുതിയ സ്മാര്‍ട്‌ഫോണായ വൈ9 ചൈനയില്‍ അവതരിപ്പിച്ചു. 6.5 ഇഞ്ച് നോച്ച് ഡിസ്‌പ്ലേയുള്ള ഫോണിന് നാല് ക്യാമറകളാണ് ഉള്ളത്. ഫിംഗര്‍പ്രിന്റ് 4.0 ഐഡന്റിഫിക്കേഷന്‍ ടെക്‌നോളജിയാണ് ഫോണില്‍ ഉള്ളത്. 2340×1080 റെസൊല്യൂഷന്‍ പിക്‌സലുള്ള ഫോണ്‍ ഹിസിലികോണ്‍ കിറിന്‍ 710 പ്രൊസസറിലാണ് പ്രവര്‍ത്തിക്കുന്നത്. 4 ജിബി റാം 64 ജിബി സ്റ്റോറേജ്, 6 ജിബി റാം 128 ജിബി സ്‌റ്റോറേജ് വാരിയന്റുകളാണ് ഫോണിനുള്ളത്. മൈക്രോ എസ്ഡി കാര്‍ഡ് ഉപയോഗിച്ച് സ്‌റ്റോറേജ് വര്‍ധിപ്പിക്കാവുന്നതാണ്.

ആന്‍ഡ്രോയിഡ് ഓറിയോ 8.1ലാണ് ഫോണ്‍ പ്രവര്‍ത്തിക്കുന്നത്. 4,000 എംഎഎച്ചാണ് ബാറ്ററി. ഡ്യുല്‍ ക്യാമറാ സെറ്റ്അപ്പ് ആണ് ഫോണിന്റെ മുമ്പിലും പുറകിലും ഉള്ളത്. ബാക്ക് വശത്ത് 13 എംപി പ്രൈമറി സെന്‍സറും 2 എംപി സെക്കന്‍ഡറി സെന്‍സറുമാണ്. മുമ്പില്‍ 16 എംപി പ്രൈമറി സെന്‍സറും 2 എംപി സെക്കന്‍ഡറി സെന്‍സറുമാണുള്ളത്.

Top