ഹുവായ് മേറ്റ് 20 പ്രോയുടെ ചിത്രങ്ങള്‍ ലീക്ക് ചെയ്തു;ഒക്ടോബര്‍ 16ന് ഫോണ്‍ അവതരിപ്പിക്കും

ക്ടോബര്‍ 16നാണ് ഹുവായ് മേറ്റ് 20 പ്രോ ലണ്ടനില്‍ അവതരിപ്പിക്കുന്നത്. എന്നാല്‍ അവതരിപ്പിക്കുന്നതിനു മുമ്പേ ഫോണിന്റെ ചിത്രങ്ങള്‍ ലീക്ക് ചെയ്തിരിക്കുകയാണ്. ട്രിപ്പിള്‍ റിയര്‍ ക്യാമറ, ഫിംഗര്‍പ്രിന്റ് സെന്‍സര്‍ എന്നിവയാണ് ഫോണിന്റെ പ്രധാന സവിശേഷതകള്‍. ബ്ലാക്ക് കളര്‍ വാരിയന്റാണ് ഇപ്പോള്‍ പുറത്തുവിട്ടിരിക്കുന്നത്.

19:5:9 സ്‌ക്രീന്‍ ആസ്‌പെക്ട് റേഷ്യോയില്‍ 6.9 ഇഞ്ച് ഒഎല്‍ഇഡി ഡിസ്‌പ്ലേയാകും ഫോണിനുള്ളത്. 6 ജിബി റാം 8 ജിബി റാം എന്നിങ്ങനെ രണ്ട് വാരിയന്റുകളാണ് ഫോണിനുള്ളത്. 4,200 എംഎഎച്ചാണ് ബാറ്ററി.

Top