ഹുവായ് മേറ്റ് 20 പ്രോ നവംബര്‍ 27ന് ഇന്ത്യയിലെത്തും; ആമസോണിലും ലഭ്യം

ഹുവായ് മേറ്റ് 20 പ്രോ നവംബര്‍ 7ന് ഇന്ത്യയില്‍ അവതരിപ്പിക്കും. ലണ്ടനിലാണ് ഫോണ്‍ അവതരിപ്പിക്കുന്നത്. ആമസോണ്‍ ഇന്ത്യയിലും ഫോണ്‍ ലഭ്യമാണ്. 89,310 രൂപയാണ് ഫോണിന് വില വരുന്നത്. ട്രിപ്പിള്‍ ക്യാമറയാണ് ഫോണിനുള്ളത്. 6.39 ഇഞ്ച് കര്‍വ്ഡ് ഒഎല്‍ഇഡി 2കെ പ്ലസ് ഡിസ്‌പ്ലേയാണ് ഫോണിനുള്ളത്. 19:5:9 ആസ്‌പെക്ട് റേഷ്യോയില്‍ 3120×1440 റെസൊല്യൂഷനാണ്. ഫിംഗര്‍പ്രിന്റ് സെന്‍സറും ഡിസ്‌പ്ലേയിലുണ്ട്.

40 എംപി വൈഡ് ആങ്കിള്‍ ലെന്‍സ്, 20 എംപി അള്‍ട്രാ വൈഡ് ആങ്കിള്‍ ക്യാമറ, 8 എംപി ടെലിഫോട്ടോ ലെന്‍സ്, 24 എംപി ഫ്രണ്ട് ക്യാമറ എന്നിങ്ങനെയാണ് ക്യാമറ സവിശേഷതകള്‍. 6 ജിബി റാം 128 ജിബി സ്റ്റോറേജുള്ള ഫോണിന് നാനോ എസ്ഡി കാര്‍ഡ് ഉപയോഗിച്ച് സ്‌റ്റോറേജ് വര്‍ധിപ്പിക്കാവുന്നതാണ്. 4,200 എംഎഎച്ചാണ് ബാറ്ററി. എമറാള്‍ഡ് ഗ്രീന്‍, മിഡ്‌നൈറ്റ് ബ്ലു, ട്വിലൈറ്റ് പിങ്ക്, ഗോള്‍ഡ്, ബ്ലാക്ക് എന്നീ നിറങ്ങളിലാണ് ഹുവായ് മേറ്റ് 20 പ്രോ ലഭ്യമാകുക.

Top