ഹുവായ് മേറ്റ് 20 പ്രോയുടെ ഫസ്റ്റ്‌ലുക്ക് പുറത്തുവിട്ടു

ഹുവായ് മേറ്റ് 20 പ്രോയുടെ ഫസ്റ്റ്‌ലുക്ക് പുറത്തുവിട്ടു. ഫിംഗര്‍പ്രിന്റ് സെന്‍സറും 3ഡി ഫേസ് അണ്‍ലോക്ക് ഫീച്ചറുമാണ് ഫോണിന്റെ പ്രധാന സവിശേഷത. 4,200 എംഎഎച്ചാണ് ബാറ്ററി. 6.39 ഇഞ്ച് കര്‍വ്ഡ് ഒഎല്‍ഇഡി ഡിസ്‌പ്ലേ, 3120×1440 റെസൊല്യൂഷന്‍ ആണ് ഉള്ളത്.

6 ജിബി റാം 128 ജിബി സ്റ്റോറേജുള്ള ഫോണിന് നാനോ മൈക്രോ കാര്‍ഡ് ഉപയോഗിച്ച് സ്‌റ്റോറേജ് വര്‍ധിപ്പിക്കാവുന്നതാണ്. 40 എംപി പ്രൈമറി ക്യാമറ, 8 എംപി ടെലിഫോട്ടോ, 20 എംപി അള്‍ട്രാ വൈഡ്, 24 എംപി ഫ്രണ്ട് ക്യാമറ എന്നിവയാണ് ക്യാമറാ സവിശേഷതകള്‍.

Top