നാല് ക്യാമറകളുള്ള ഹുവായ് മേറ്റ് 20 ലൈറ്റ് അവതരിപ്പിച്ചു

ഹുവായ് മേറ്റ് 20 ലൈറ്റ് അവതരിപ്പിച്ചു. 34,800 രൂപയാണ് ഫോണിന്റെ വില. കറുപ്പ്, നീല, ഗോള്‍ഡ് എന്നീ നിറങ്ങളിലാണ് ഫോണ്‍ ലഭ്യമാകുക. നാല് ക്യാമറകളാണ് ഫോണിന്റെ പ്രത്യേകത. 1080×2340 പിക്‌സലില്‍ 6.3 ഇഞ്ച് ഫുള്‍ എച്ച് ഡി ഡിസ്‌പ്ലേയാണ് ഫോണിനുള്ളത്. 19:5:9 ആണ് സ്‌ക്രീന്‍ ആസ്‌പെക്ട് റേഷ്യോ. ആന്‍ഡ്രോയിഡ് ഓറിയോ 8.1ലാണ് ഫോണ്‍ പ്രവര്‍ത്തിക്കുന്നത്.

4 ജിബി റാം 64 ജിബി ഇന്റേണല്‍ സ്റ്റോറേജുള്ള ഫോണിന് മൈക്രോ എസ്ഡി കാര്‍ഡ് ഉപയോഗിച്ച് 512 ജിബി വരെ സ്‌റ്റോറേജ് വര്‍ധിപ്പിക്കാവുന്നതാണ്. 3,750 എംഎഎച്ചാണ് ബാറ്ററി. ഫ്രണ്ടിലും ബാക്കിലും ഡ്യുവല്‍ റിയര്‍ ക്യാമറകളുണ്ട്. 20 എംപി പ്രൈമറി സെന്‍സറും 2എംപി സെക്കന്‍ഡറി ലെന്‍സുമാണ്. ഫ്രണ്ട് ക്യാമറയുടെ കാര്യത്തില്‍ 24 എംപി പ്രൈമറി സെന്‍സറും 2 എംപി സെക്കന്‍ഡറി ലെന്‍സുമാണ്.

Top