വയര്‍ലെസ് ചാര്‍ജറുമായി ഹുവായ് മേറ്റ് 20 ഇന്ത്യയിലെത്തുമെന്ന് കമ്പനി

ഹുവായ് മേറ്റ് 20 വയര്‍ലെസ് ചാര്‍ജറുമായി ഇന്ത്യയില്‍ അവതരിപ്പിക്കുമെന്ന് കമ്പനി അറിയിച്ചു. 15 വാള്‍ട്ട് വയര്‍ലെസ് ചാര്‍ജറാണ് കമ്പനി അവതരിപ്പിച്ചിരിക്കുന്നത്.

ഹുവായ് മേറ്റ് 20 6 ജിബി റാം 128 ജിബി സ്റ്റോറേജ് വാരിയന്റിലാണ് അവതരിപ്പിച്ചിരിക്കുന്നത്. 89,155 രൂപയാണ് ഫോണിന് വില വരുന്നത്. എമറാള്‍ഡ് ഗ്രീന്‍, മിഡ്നൈറ്റ് ബ്ലു, ട്വിലൈറ്റ്, പിങ്ക് ഗോള്‍ഡ്, ബ്ലാക്ക് കളര്‍ എന്നീ കളര്‍ വാരിയന്റുകളിലാണ് ഫോണ്‍ അവതരിപ്പിച്ചിരിക്കുന്നത്.

3120×1440 പിക്സലില്‍ 6.39 ഇഞ്ച് 2കെ കര്‍വ്ഡ് ഒഎല്‍ഇഡി ഡിസപ്ലേയാണ് ഹുവായ് മേറ്റ് 20 പ്രോയ്ക്ക് ഉള്ളത്. 4,200 എംഎഎച്ചാണ് ബാറ്ററി. 40 എംപി വൈഡ് ആങ്കിള്‍ ലെന്‍സ്, 20 എംപി അള്‍ട്രാ വൈഡ് ആങ്കിള്‍ ലെന്‍സ്, 8 എംപി 3എക്സ് ടെലിഫോട്ടോ സെന്‍സര്‍, 24 എംപി ഫ്രണ്ട് ക്യാമറ എന്നിവയാണ് ഫോണിലെ ക്യാമറാ സവിശേഷതകള്‍.

Top