പോളണ്ടിലെ ഡയറക്ടറിന് പൊലീസ് അറസ്റ്റ്; വാവേയ് വീണ്ടും പ്രതിസന്ധിയില്‍

വാഴ്‌സോ: വീണ്ടും പ്രതിസന്ധിയിലായി ചൈനീസ് ടെലികോം കമ്പനിയായ വാവേയ്. കമ്പനിയുടെ മുതിര്‍ന്ന മേധാവിയെ ചാരവൃത്തിക്കുറ്റത്തിന് പൊലീസ് അറസ്റ്റ് ചെയ്തതോടെയാണ് പ്രതിസന്ധി ആരംഭിച്ചത്.

പോളണ്ടില്‍ വാവേയുടെ ഡയറക്ടറായി പ്രവര്‍ത്തിച്ചിരുന്ന ചൈനക്കാരന്‍ വെയ്ജിംഗ്( സ്റ്റനിസ്‌ളാ)യും മുന്‍ പോളിഷ് ഇന്റലിജന്‍സ് ഓഫീസറായ പ്യോട്ടോറുമാണ് പൊലീസ് പിടിയിലായത്.

വാവേയുടെ സ്ഥാപകന്റെ മകളെ മെംഗ് വാംഗ്ചൗവിനെ കാനഡ അറസ്റ്റ് ചെയ്ത സംഭവത്തിന് പിന്നാലെയാണ് വെയ്ജിംഗിനെ അറസ്റ്റ് ചെയ്തിരിക്കുന്നത്. ഇതോടെ കമ്പനി കൂടുതല്‍ പ്രതിസന്ധിയിലാക്കുകയാണ്.

ചൈനീസ് രഹസ്യാന്വേഷണ ഏജന്‍സികളുമായി കമ്പനിക്ക് ബന്ധമുണ്ടെന്നാണ് ആരോപിക്കപ്പെടുന്നത്. അതിനാല്‍ തന്നെ അമേരിക്ക, ജപ്പാന്‍, ഓസ്‌ട്രേലിയ, ന്യൂസിലന്‍ഡ് എന്നീ രാജ്യങ്ങള്‍ വാവേയുടെ ഉത്പന്നങ്ങള്‍ നിരോധിച്ചിരിക്കുകയാണ്.

ഇറാന്‍, സിറിയ എന്നീ രാജ്യങ്ങള്‍ക്കെതിരായ ഉപരോധം ലംഘിച്ചുവെന്ന കാരണം കാണിച്ചായിരുന്നു മംഗ് വാംഗ്ചൗവിനെ അറസ്റ്റ് ചെയ്തത്.

Top