ഐഫോണ്‍ ഉപയോഗിച്ച ജീവനക്കാര്‍ക്ക് ശിക്ഷ നല്‍കി ചൈനീസ് കമ്പനി വാവെയ്

മേരിക്കന്‍ കമ്പനിയായ ആപ്പിളിന്റെ ഐഫോണില്‍ നിന്ന് ന്യൂ ഇയര്‍ ദിനത്തില്‍ ആശംസകള്‍ ട്വീറ്റ് ചെയ്തതിന്റെ പേരില്‍ വാവെയ് കമ്പനിയിലെ രണ്ടു ജീവനക്കാരെ ശിക്ഷിച്ചു. ശിക്ഷനടപടിയുടെ ഭാഗമായി ജീവനക്കാരുടെ ഒരു റാങ്ക് കുറയ്ക്കുകയും മാസ ശമ്പളത്തില്‍ നിന്ന് 570 ഡോളര്‍ കുറയ്ക്കുകയും ചെയ്തു.

ചൈനയിലെ ഏറ്റവും വലിയ സ്മാര്‍ട് ഫോണ്‍ നിര്‍മാണ കമ്പനിയാണ് വാവെയ്. വാണിജ്യരംഗത്ത് കടുത്ത യുദ്ധമാണ് അമേരിക്കയും ചൈനയും തമ്മില്‍. ഐഫോണ്‍ ഉപേക്ഷിച്ച് വാവെയ് ഉപയോഗിക്കാന്‍ കമ്പനി തന്നെ ജീവനക്കാരോട് ആവശ്യപ്പെട്ടിരുന്നു.

ഇതിന് പിന്നാലെയാണ് ആപ്പിളിന്റെ ഫോണ്‍ ഉപയോഗിച്ച് ട്വീറ്റ് ചെയ്തതിന് ശിക്ഷാനടപടിയെടുത്തത്. ജീവനക്കാരുടെ ഔദ്യോഗിക ട്വിറ്റര്‍ അക്കൗണ്ടിലാണ് ട്വീറ്റ് ചെയ്തത്.

സംഭവം പുറത്തറിഞ്ഞപ്പോള്‍ ട്വീറ്റിന്റെ സ്‌ക്രീന്‍ ഷോട്ടെടുത്ത് സോഷ്യല്‍മീഡിയകളിലൂടെ ചിലര്‍ പ്രചരിപ്പിച്ചിരുന്നു. ട്വീറ്റ് നീക്കം ചെയ്‌തെങ്കിലും സ്‌ക്രീന്‍ഷോട്ട് സോഷ്യല്‍മീഡിയകകളില്‍ പ്രചരിക്കുന്നുണ്ട്.

തുടര്‍ന്നാണ് പിഴവ് സംഭവിച്ച ജീവനക്കാര്‍ക്കെതിരെ നടപടി സ്വീകരിച്ചത്. കമ്പനിയുടെ ബ്രന്‍ഡ്‌നെയിമിന് കളങ്കം വരുത്തിയതാണ് ശിക്ഷ നല്‍കാനുള്ള കാരണം. ഐഫോണ്‍ ഉപേക്ഷിക്കുന്നതിനാല്‍ ചൈനയില്‍ നിന്ന് വന്‍തിരിച്ചടി നേരിടുന്നുവെന്ന് ആപ്പിള്‍ മേധാവി ടിം കുക്ക് തുറന്ന് സമ്മതിച്ചിരുന്നു.

Top