മതതീവ്രവാദികളെ തുരത്താന്‍ ഒന്നിച്ച് മുന്നേറണമെന്ന് ഡോ. ഹുസൈന്‍ മടവൂര്‍

കോഴിക്കോട്: മതതീവ്രവാദികളെ തുരത്താന്‍ ഒന്നിച്ച് മുന്നേറണമെന്ന് കെ.എന്‍.എം വൈസ് പ്രസിഡന്റ് ഡോ. ഹുസൈന്‍ മടവൂര്‍.

മഹാരാജാസ് കോളജിലെ അഭിമന്യു വധം അത്യന്ത്യം അപലപനീയമാണെന്നും, ക്യാമ്പസിലെ ജനാധിപത്യശൂന്യത ചൂഷണംചെയ്ത് വളര്‍ന്നുവരുന്ന മതതീവ്രവാദികളെ തുരത്താന്‍ ഒന്നിച്ച് മുന്നേറണമെന്നും ഹുസൈന്‍ മടവൂര്‍ പറഞ്ഞു.

മാത്രമല്ല, പള്ളി, മദ്‌റസ, മഹല്ലുകള്‍, മറ്റു സ്ഥാപനങ്ങള്‍ എന്നിവയില്‍ മതതീവ്രവാദികള്‍ നുഴഞ്ഞുകയറിയിട്ടുണ്ടോയെന്ന് പരിശോധിക്കണമെന്നും, ഖുര്‍ആന്‍ മാനവരാശിയുടെ സമാധാനമാണ് ഉദ്‌ഘോഷിക്കുന്നത്. ഖുര്‍ആന്‍ ദുര്‍വ്യാഖ്യാനിച്ച് വിഭാഗീയതക്ക് തെളിവ് നിര്‍മിക്കുന്നവരെ കരുതിയിരിക്കണമെന്നും അദ്ദേഹം വ്യക്തമാക്കി.

Top