ബജാജ് ഓട്ടോയുമായി സംയുക്ത പങ്കാളിത്തത്തോടെ ഹിസ്ഖ്വാന ഇന്ത്യയിലേക്ക്

ജാജ് ഓട്ടോയുമായി സംയുക്ത പങ്കാളിത്തത്തോടെ സ്വീഡിഷ് മോട്ടോര്‍സൈക്കിള്‍ നിര്‍മ്മാതാക്കളായ ഹിസ്ഖ്വാന ഇന്ത്യയിലേക്ക് വരുന്നു.

ഇന്ത്യയില്‍ 2018 ഓടെയാകും ഹിസ്ഖ്വാന വന്നെത്തുക. കെ ടി എമിന് കീഴിലുള്ള ഹിസ്ഖ്വാന രാജ്യാന്തര വിപണിയില്‍ മികച്ച പ്രകടനമാണ് കാഴ്ച വയ്ക്കുന്നത്.

2016 ല്‍ 30000 യൂണിറ്റ് ഹിസ്ഖ്വാന മോട്ടോര്‍സൈക്കിളുകളാണ് രാജ്യാന്തര വിപണിയില്‍ വില്‍ക്കപ്പെട്ടതും.

വിറ്റ്പിലന്‍ 401, സ്വാട്ട്പിലന്‍ 401, വിറ്റ്പിലന്‍ 701 ഉള്‍പ്പെടുന്ന പ്രമുഖ താരങ്ങള്‍ ഹിസ്ഖ്വാന നിരയില്‍ അണിനിരക്കുന്നു.

ഓസ്ട്രിയയിലെ മാട്ടിഗോഫന്‍ പ്ലാന്റില്‍ നിന്നുമാണ് മോട്ടോര്‍സൈക്കിളുകളെ ഹിസ്ഖ്വാന ലഭ്യമാക്കുന്നത്.

2018 ഓടെ വിറ്റ്പിലന്‍ 401, സ്വാട്ട്പിലന്‍ 401 മോഡലുകളുടെ രാജ്യാന്തര ഉത്പാദനം ബജാജ് ഓട്ടോയുടെ ചകാന്‍ പ്ലാന്റിലേക്ക് മാറ്റി സ്ഥാപിക്കും.

വരും വര്‍ഷങ്ങളില്‍ കെ ടി എം, ഹിസ്ഖ്വാനകളുടെ 2 ലക്ഷം യൂണിറ്റ് ഉത്പാദനമാണ് ബജാജ് ലക്ഷ്യം വെയ്ക്കുന്നത്. ഇന്ത്യന്‍ നിര്‍മ്മിത ഹിസ്ഖ്വാനകളെ ഇന്‍ഡോനേഷ്യയിലും ബജാജ് ഓട്ടോ ലഭ്യമാക്കും.

1903 ല്‍ സ്ഥാപിതമായ ഹിസ്ഖ്വാന, ലോകത്തിലെ ഏറ്റവും പഴക്കമേറിയ രണ്ടാമത്തെ ടൂവീലര്‍ നിര്‍മ്മാതാക്കളാണ്. 2013 ല്‍ ബിഎംഡബ്ല്യുവില്‍ നിന്നും ഹിസ്ഖ്വാനയെ കെടിഎം സ്വന്തമാക്കി.

Top