മകളുടെ പ്രണയത്തെ പിന്തുണച്ച ഭാര്യയെ ഭര്‍ത്താവ് വെട്ടിക്കൊലപ്പെടുത്തി

ചെന്നൈ : തിരുനല്‍വേലിയില്‍ മകളുടെ പ്രണയത്തെ പിന്തുണച്ച ഭാര്യയെ ഭര്‍ത്താവ് വെട്ടിക്കൊലപ്പെടുത്തി. ഭാര്യയെ കൊലപ്പെടുത്തിയ ഇയാള്‍ മകളെയും വെട്ടി പരുക്കേല്‍പ്പിച്ചു. ഭാര്യ വെള്ളത്തുറച്ചി (40), 17കാരിയായ മകള്‍ എന്നിവരെയാണ് സമുദ്രപാണ്ടി (42) വെട്ടുകത്തികൊണ്ട് വെട്ടിയത്.

തലയ്ക്ക് പുറകിലും കൈയ്ക്കും മാരകമായി വെട്ടേറ്റ വെള്ളത്തുറച്ചി സംഭവ സ്ഥലത്ത് തന്നെ മരിച്ചു. തിരുനെല്‍വേലിയിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ച മകളുടെ നില ഗുരുതരമായി തുടരുകയാണ്. പ്രതിയായ തിരുനെല്‍വേലി പുളിയങ്കുടി സ്വദേശി സമുദ്രപാണ്ടി പൊലീസ് കസ്റ്റഡിയിലാണ്.

വെള്ളത്തുറച്ചിയുടെ ബന്ധുവായ ആട്ടോഡ്രൈവറുമായി പെണ്‍കുട്ടി പ്രണയത്തിലായിരുന്നതായി പൊലീസ് പറഞ്ഞു. സമുദ്രപാണ്ടി ഇതിനെ എതിര്‍ത്തിരുന്നെങ്കിലും മാതാവിന്റെ പിന്തുണയോടെ മകള്‍ പ്രണയബന്ധം തുടര്‍ന്നു. ഇതിനേത്തുടര്‍ന്നാണ് പ്രതി അക്രമം നടത്തിയതെന്നാണ് പ്രാഥമിക വിവരം.

Top