വര്‍ക്കലയില്‍ ഭര്‍ത്താവ് ഭാര്യയെ കുത്തിക്കൊന്നു

തിരുവനന്തപുരം: കുടുംബവഴക്കിനെ തുടര്‍ന്ന് ഭര്‍ത്താവ് ഭാര്യയെ കുത്തി കൊലപ്പെടുത്തി. വര്‍ക്കല ഇടവ ശ്രീയേറ്റില്‍ ഷാഹിദ (60) ആണ് കൊല്ലപ്പെട്ടത്. ഷാഹിദയും സിദ്ദിഖും വീട്ടില്‍ സ്ഥിരം വഴക്കായിരുന്നു. രാവിലെ 5നും 6.30നും ഇടയ്ക്കാണ് സംഭവം.

ഷാഹിദയുടെ വയറിലും കഴുത്തിലുമാണ് സിദ്ദിഖ് കത്തികൊണ്ട് കുത്തിയത്. സംഭവ സ്ഥലത്തെത്തിയ പൊലീസ് ഷാഹിദയെ വര്‍ക്കല താലൂക്ക് ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. മൃതദേഹം വര്‍ക്കല താലൂക്ക് ആശൂപത്രിയില്‍ നിന്നും മെഡിക്കല്‍ കോളജിലേക്ക് മാറ്റി. സിദ്ദിഖ് പൊലീസ് കസ്റ്റഡിയിലാണ്.

 

Top