മുഴുവന്‍ സമയവും ടിക് ടോക്കില്‍; ഭര്‍ത്താവ് ഭാര്യയെ കുത്തിക്കൊന്നു

കോയമ്പത്തൂര്‍: ഭാര്യ മുഴുവന്‍ സമയവും ടിക് ടോക്കില്‍ സമയം ചിലവഴിക്കുന്നതില്‍ ദേഷ്യം വന്ന ഭര്‍ത്താവ് ഭാര്യയെ കുത്തിക്കൊന്നു. കൊവൈപ്പുതൂര്‍ കൊളത്തുപ്പാളയത്തെ കെ. നന്ദിനിയാണ് (26) മരിച്ചത്. ഭര്‍ത്താവ് ആര്‍. കനകരാജിനെ പൊലീസ് അറസ്റ്റ് ചെയ്തു.

മധുക്കരയിലെ ഒരു സ്വകാര്യസ്ഥാപനത്തിലെ ജീവനക്കാരിയാണ് കൊല്ലപ്പെട്ട യുവതി. യുവതി സ്ഥിരമായി ടിക് ടോക് വീഡിയോകളില്‍ അഭിനയിക്കയും വീഡിയോകള്‍ കാണുകയും ചെയ്യുന്നതിനെ ചൊല്ലി ഇരുവരും വഴക്കിടുകയും ഏറെ നാളുകളായി പിരിഞ്ഞ് താമസിക്കയായിരുന്നു. കഴിഞ്ഞ ദിവസം ഭാര്യയെ വിളിച്ചപ്പോള്‍ ഫോണ്‍ എടുത്തില്ലെന്നും ഇയാള്‍ പൊലീസിനോട് പറഞ്ഞു.

യുവതി ജോലി ചെയ്യുന്ന സ്ഥാപനത്തില്‍ മദ്യപിച്ചെത്തിയ ഇയാള്‍ ബഹളം ഉണ്ടാക്കുകയും ഇരുവരും തമ്മില്‍ വാക്കുതര്‍ക്കം ഉണ്ടാകുകയും ചെയ്തു.തുടര്‍ന്ന് പ്രകോപിതനായ ഇയാള്‍ വയറ്റില്‍ കത്തികൊണ്ട് കുത്തുകയായിരുന്നു. ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.

Top