മധ്യപ്രദേശില്‍ മദ്യ ലഹരിയില്‍ ഭര്‍ത്താവ് മൂക്കിലും വായിലും പശയൊഴിച്ച് യുവതിയെ കൊലപ്പെടുത്തി

dead

ഭോപ്പാല്‍: മധ്യപ്രദേശില്‍ മദ്യ ലഹരിയില്‍ ഭര്‍ത്താവ് മൂക്കിലും വായിലും പശയൊഴിച്ചതിനെ തുടര്‍ന്ന് യുവതി മരിച്ചു. മധ്യപ്രദേശിലെ വിദിഷയിലെ രാജ്‌കോട്ട് കോളനിയില്‍ വെള്ളിയാഴ്ചയായിരുന്നു സംഭവം.

ഹല്‍കരീം കുശ്വാഹയാണ് ഭാര്യ ദുര്‍ഗാ ദേവി (35)യെ അതി ക്രൂരമായി കൊലപ്പെടുത്തിയത്.

സ്ഥിരമായി മദ്യപിച്ചെത്തുന്ന കുശ്വാഹ നിരന്തരം ഭാര്യയെ ഉപദ്രവിക്കാറുണ്ടായിരുന്നു. കഴിഞ്ഞദിവസവും വീട്ടിലെത്തി വഴക്കിട്ട കുശ്വാഹ ദുര്‍ഗാ ദേവിയെ ഉപദ്രവിക്കുകയും ബലം പ്രയോഗിച്ച് മൂക്കിലും വായിലും കണ്ണുകളിലും ശക്തിയേറിയ പശയൊഴിക്കുകയുമായിരുന്നു.

പുറത്തേക്ക് പോയ മൂത്ത മകന്‍ വൈകുന്നേരത്തോടെ തിരിച്ചെത്തിയ ശേഷമാണ് ദുര്‍ഗാ ദേവി മരിച്ച് കിടക്കുന്നത് കണ്ടത്. കുശ്വാഹക്കെതിരെ മക്കള്‍ പൊലീസില്‍ പരാതി നല്‍കിയിട്ടുണ്ട്.

ഇതിന് മുമ്പും അമ്മയെ വിഷം കൊടുത്ത് കൊല്ലാന്‍ പിതാവ് ശ്രമിച്ചിരുന്നതായി മക്കള്‍ പൊലീസിന് മൊഴികൊടുത്തിട്ടുണ്ട്.

Top