കോട്ടയം പേരുരില്‍ സ്ത്രീയെ വെട്ടി കൊലപ്പെടുത്തി ; ഭര്‍ത്താവ് അറസ്റ്റില്‍

knife

കോട്ടയം: പേരുരില്‍ ഭര്‍ത്താവ് ഭാര്യയെ വെട്ടി കൊലപ്പെടുത്തി. ഇന്ന് പുലര്‍ച്ചെ പേരൂര്‍ പൂവത്തുമൂടിന് സമീപം
മാണ് സംഭവം. വാടകയ്ക്ക് താമസിക്കുന്ന മേരിയെയാണ് ഭര്‍ത്താവ് മാത്യു ദേവസ്യകൊലപ്പെടുത്തിയത്.

സംഭവത്തെ തുടര്‍ന്ന് ഇയാളെ ഏറ്റുമാനൂര്‍ പൊലീസ് അറസ്റ്റു ചെയ്തു. മാത്യുവിന് മാനസികാസ്വസ്ഥ്യമുള്ളതായി സംശയിക്കുന്നുവെന്നും പൊലീസ് കൂട്ടിച്ചേര്‍ത്തു.

ഇടുക്കി സ്വദേശികളായ ഇവര്‍ മകള്‍ക്കും, ഭര്‍ത്താവിനും കുട്ടികള്‍ക്കും ഒപ്പമാണ് താമസിച്ചിരുന്നത്.

Top