പത്തനംതിട്ട അടൂരില്‍ യുവതിയെ കുത്തിക്കൊന്നു ; ഭര്‍ത്താവ് അറസ്റ്റില്‍

പത്തനംതിട്ട: പത്തനംതിട്ട അടൂര്‍ പഴകുളത്ത് ഭര്‍ത്താവ് ഭാര്യയെ കുത്തിക്കൊന്നു.

റെജീന എന്ന യുവതിയാണ് കൊല്ലപ്പെട്ടത്.

ഇതിനെതുടര്‍ന്ന്, ഭര്‍ത്താവ് ഷെഫീഖിനെ പൊലീസ് കസ്റ്റഡിയിലെടുത്തു.

കൊലപാതകത്തിന് നയിച്ച കാരണമെന്ന് അന്വേഷിച്ച് വരികയാണെന്ന് പൊലീസ് അധികൃതര്‍ വ്യക്തമാക്കി.

സംഭവത്തെക്കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ ലഭ്യമല്ല.

Top