ഭര്‍ത്താവ് ഭാര്യയെ വെട്ടിക്കൊന്നു; പ്രതിയെ പോലീസ് കസ്റ്റഡിയിലെടുത്തു

കോട്ടയം:ഫോണ്‍വന്നതിനെ ചൊല്ലിയുള്ള തര്‍ക്കത്തില്‍ ഭര്‍ത്താവ് ഭാര്യയെ വെട്ടിക്കൊന്നു. കോട്ടയത്ത് മീനടം മാളികപ്പടിയിലാണ് സംഭവം.കണ്ണൊഴുക്കത്ത് എല്‍സിയാണ് കൊല്ലപ്പെട്ടത്. ഭര്‍ത്താവ് ജോയിയെ പൊലീസ് കസ്റ്റഡിയിലെടുക്കുകയും ചെയ്തു.

സാറാമ്മയ്ക്ക് ഫോണ്‍ വന്നതിനെ ചൊല്ലി ഇരുവരും തമ്മില്‍ വാക്കേറ്റമുണ്ടായി. വാക്കേറ്റത്തിനൊടുവില്‍ ജോയ് സാറാമ്മയെ കോടാലി ഉപയോഗിച്ചു വെട്ടുകയായിരുന്നു. സാറമ്മയുടെ കരച്ചില്‍ കേട്ട് ജോയിയുടെ അമ്മ ഓടിയെത്തിയപ്പോള്‍ സ്വന്തംവൃഷണത്തിന്റെ ഭാഗം മുറിച്ചെറിയുകയും ഇരുകാലുകള്‍ക്കും മുറിവേല്‍പിക്കുകയും ചെയ്തു.നിലവിളി കേട്ട് ഓടിക്കൂടിയ നാട്ടുകാരെയും ജോയ് കോടാലി വീശി പേടിപ്പിച്ചു.നാട്ടുകാര്‍ വിവരമറിയിച്ചതിനെ തുടര്‍ന്ന് പോലീസ് എത്തിയെങ്കിലും പോലീസിനു നേരെയും കോടാലി വീശി ഭീകരാന്തരീക്ഷം സൃഷ്ടിച്ചു.

പിന്നീട് രക്തം വാര്‍ന്നൊഴുകിയ ജോയിയെ കീഴ്പ്പെടുത്തി ആംബുലന്‍സില്‍ ആശുപത്രിയിലേക്ക് കൊണ്ടുപോവുകയായിരുന്നു. ജോയി അപകടനില തരണം ചെയ്തു. സാറാമ്മയുടെ മൃതദേഹം പ്രാഥമിക പരിശോധനയ്ക്കു ശേഷം ആശുപത്രിയിലേക്ക് മാറ്റി.

Top