കുടുംബ വഴക്ക്; കാസര്‍ഗോഡ് ഇരിയയില്‍ ഭര്‍ത്താവ് ഭാര്യയെ വെട്ടിക്കൊന്നു

കാസര്‍കോട്: കാസര്‍ഗോഡ് ഇരിയയില്‍ ഭര്‍ത്താവ് ഭാര്യയെ വെട്ടിക്കൊന്നു. ഇരിയ സ്വദേശി കല്യാണിയെയാണ് ഭര്‍ത്താവ് ഗോപാലകൃഷ്ണന്‍ വെട്ടിക്കൊലപ്പെടുത്തിയത്.

മകള്‍ ശരണ്യയ്ക്കും വെട്ടേറ്റു. കല്യാണിയെ കൊലപ്പെടുത്തുന്നത് തടയാന്‍ ശ്രമിക്കുന്നതിനിടെയാണ് ശരണ്യക്ക് വെട്ടേറ്റത്. ശരണ്യയെ മംഗലാപുരത്തെ ആശുപത്രിയിലേക്ക് കൊണ്ടുപോയി. കുടുംബ വഴക്കാണ് കൊലപാതകത്തില്‍ കലാശിച്ചതെന്നാണ് പ്രാഥമിക നിഗമനം.

Top