അവിഹിത ബന്ധം ആരോപിച്ച് ഭാര്യയെ ഭർത്താവ് കൊലപ്പെടുത്തി

പുതുച്ചേരി: അവിഹിത ബന്ധം ആരോപിച്ച് ഭാര്യയെ ഭർത്താവ് കൊലപ്പെടുത്തി.സുന്ദരിയായ ഭാര്യ തന്നെ ഉപേക്ഷിച്ച് പോകുമോ എന്ന സംശയത്തെ തുടർന്നാണ് കൊല നടത്തിയത്. ചെന്നൈ സ്വദേശിനിയായ രതികലയാണ് കൊല്ലപ്പെട്ടത്. സംഭവത്തിൽ ഭർത്താവ് ബാബുരാജ് അറസ്‌റ്റിലായി. തമിഴ്‌നാട്ടിലെ പുതുച്ചേരി മേട്ടുപാളയത്താണ് സംഭവം.

പുതുച്ചേരിയിലെ മേട്ടുപാളയം കാമരാജ് സ്‌ട്രീറ്റിൽ വ്യാഴാഴ്‌ചയാണ് കൊലപാതകം നടന്നത്. രണ്ട് കുട്ടികളുടെ അമ്മ കൂടിയായ ഭാര്യയെ സംശയച്ചിരുന്ന യുവാവ് വഴക്കുണ്ടാക്കുന്നത് പതിവായിരുന്നു. അയൽവാസികളോട് സംസാരിക്കുന്നത് വിലക്കിയിരുന്നു. വീട്ടിൽ വഴക്ക് രൂക്ഷമായതോടെ ചെന്നൈയിലെ സ്വന്തം വീട്ടിലേക്ക് യുവതി മടങ്ങിയിരുന്നു.

കാമുകനെ കാണാനാണ് ചെന്നൈയിൽ പോയതെന്ന് ആരോപിച്ച് അടുത്ത ദിവസം തന്നെ ബാബുരാജ് ഭാര്യയെ പുതുച്ചേരിയിലെ വീട്ടിലേക്ക് മടക്കി കൊണ്ടുവരുകയും ചെയ്‌തു. ചെന്നൈയിലെ വീട്ടിലേക്ക് പോയതിനെ ചൊല്ലി പിന്നീട് തർക്കം ആരംഭിക്കുകയും യുവാവ് ഭാര്യയെ മർദ്ദിക്കുകയും ചെയ്‌തു. ഇതിനിടെ ഗ്രൈൻഡർ മെഷീനിൻ്റെ കല്ലെടുത്ത് ബാബു ഭാര്യയുടെ തലയ്‌ക്കടിച്ചു. യുവതിയും കുട്ടികളും ബഹളം വെച്ചതോടെ അയൽവാസികൾ എത്തി യുവതിയെ ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.

Top