വൈക്കത്ത് ഭാര്യയെ ഭർത്താവ് വെട്ടിക്കൊലപ്പെടുത്തി

കോട്ടയം: കോട്ടയം വൈക്കത്ത് കുടുംബ വഴക്കിനെ തുടർന്ന് ഭാര്യയെ ഭർത്താവ് വെട്ടിക്കൊലപ്പെടുത്തി. തലയാഴം നന്ദ്യാട്ട് ചിറയിൽ ബാബുവാണ് ഭാര്യ സുസമ്മയെ വെട്ടിക്കൊലപ്പെടുത്തിയത്. ബാബുവിനെ പൊലീസ് കസ്റ്റഡിയിൽ എടുത്തു.

കുടുംബ വഴക്കിനെ തുടർന്ന് ബാബു വീട്ടുമുറ്റത്ത് വച്ച് സൂസമ്മയെ വെട്ടിവീഴ്ത്തുകയായിരുന്നു. വയറ്റിൽ വെട്ടേറ്റ സൂസമ്മ സംഭവ സ്ഥലത്തുവച്ച് തന്നെ മരിച്ചു. ഇന്നലെ രാത്രി എട്ടു മണിയോടെയായിരുന്നു സംഭവം. വൈക്കം പൊലീസ് സംഭവ സ്ഥലത്തെത്തി മൃതദേഹം താലൂക്ക് ആശുപത്രിയിലേക്ക് മാറ്റി.

Top