ഭാര്യയെ കൊലപ്പെടുത്തി, മൃതദേഹത്തോടൊപ്പം കിടന്നുറങ്ങി; പിറ്റേന്ന് പൊലീസില്‍ കീഴടങ്ങി യുവാവ്

murder

മഹാരാഷ്ട്ര; ഗര്‍ഭിണിയായ ഭാര്യയെ കൊലപ്പെടുത്തിയ ശേഷം പൊലീസില്‍ കീഴടങ്ങി യുവാവ്. മഹാരാഷ്ട്രയിലെ ഒസ്മാനബാദിലാണ് സംഭവം. ഭാര്യയെ കൊല ചെയ്തതിന് ശേഷം മൃതദേഹത്തോടൊപ്പം ഒരു രാത്രി കഴിഞ്ഞ വിനോദ് ധാന്‍ഷിങ് എന്ന യുവാവാണ് പിറ്റേന്ന് രാവിലെ പൊലീസ് സ്റ്റേഷനിലെത്തി സ്വമേധയാ കീഴടങ്ങിയത്.

കുടുംബ വഴക്കിനെ തുടര്‍ന്നായിരുന്നു ഭാര്യ പ്രിയങ്ക റാത്തോഡിനെ ധാന്‍ഷിങ് കഴുത്തു ഞെരിച്ച് കൊലപ്പെടുത്തിയത്. തുടര്‍ന്ന് ഭാര്യയുടെ മൃതദേഹത്തോടൊപ്പം കിടന്നുറങ്ങി പിറ്റേന്ന് രാവിലെ പൊലീസ് സ്റ്റേഷനിലെത്തി കുറ്റം ഏറ്റുപറഞ്ഞ് കീഴടങ്ങുകയായിരുന്നു.

ഒമ്പത് മാസം മുമ്പാണ് കുഴല്‍ക്കിണര്‍ കമ്മീഷന്‍ ഏജന്റായ വിനോദും തുല്‍ജപൂരിലെ ആശുപത്രിയില്‍ നഴ്സായ പ്രിയങ്കയും വിവാഹിതരാകുന്നത്. പ്രിയങ്ക അഞ്ച് മാസം ഗര്‍ഭിണിയാണ്. ഇരുവരും തമ്മില്‍ സാമ്പത്തിക പ്രശ്നങ്ങളെ ചൊല്ലി നിരന്തമായി വഴക്കിട്ടിരുന്നതായി ബന്ധുക്കള്‍ പൊലീസിനോട് പറഞ്ഞു.

Top