മലപ്പുറത്ത് ഭര്‍ത്താവ് ഭാര്യയെ കൈക്കോടാലി കൊണ്ട് വെട്ടി പരിക്കേല്‍പ്പിച്ചു

മലപ്പുറം : ഉപദ്രവം പൊലീസില്‍ പരാതിപ്പെട്ട ഭാര്യയെ ഭര്‍ത്താവ് വെട്ടി പരിക്കേല്‍പ്പിച്ചു. വഴിക്കടവ് കെട്ടുങ്ങല്‍ പാതാരി മുഹമ്മദ് സലീമാണ് ഭാര്യയെ കൈക്കോടാലികൊണ്ട് വെട്ടിയത്. ഭാര്യ സീനത്തിനെ ഗുരുതര പരുക്കുകളോടെ കോഴിക്കോട് മെഡിക്കല്‍ കോളജില്‍ പ്രവേശിപ്പിച്ചു.

കൈക്കോടാലി കൊണ്ട് സീനത്തിന്റെ കഴുത്തിലാണ് സലീം അക്രമിച്ചത്. മദ്യ ലഹരിയില്‍ സലീം മര്‍ദിക്കുന്നതായി സീനത്ത് പൊലീസില്‍ പരാതി നല്‍കിയിരുന്നു. അന്വേഷണത്തിനായി പൊലീസ് ഉദ്യോഗസ്ഥര്‍ വീട്ടിലെത്തിയ സമയത്ത് ഇയാള്‍ അവിടെയുണ്ടായിരുന്നില്ല.

പൊലീസ് മടങ്ങിയ ശേഷം വീട്ടില്‍ തിരിച്ചെത്തിയ സലീം ഭാര്യയെ ആക്രമിക്കുകയായിരുന്നു. മരം വെട്ട് തൊഴിലാളിയാണ് സലീം. ആക്രമണം തടയാന്‍ ശ്രമിച്ച കുട്ടിക്കും പരിക്കേറ്റിട്ടുണ്ട്. കോഴിക്കോട് മെഡിക്കല്‍ കോളജില്‍ പ്രവേശിപ്പിച്ച സീനത്തിനെ വാര്‍ഡിലേക്ക് മാറ്റി.

 

Top