മരുമകളെ ക്രൂരമായി മർദിച്ച ഭർതൃപിതാവ് പിടിയിൽ

sexual abuse

ബംഗളൂരു :  മരുമകളെ ക്രൂരമായി മർദിച്ച ഭര്‍തൃപിതാവ് പിടിയിൽ. ബംഗളൂരുവിലെ പീന്യ എന്ന സ്ഥലത്താണ് സംഭവം. പൊലീസില്‍ പരാതി നൽകിയത് ഇയാളുടെ മകൻ തന്നെയാണ്. രാജണ്ണ എന്ന അറുപതുകാരനാണ് സാമ്പത്തിക പ്രശ്നങ്ങളുടെ പേരിൽ സുപ്രിയ എന്ന മരുമകളെ ക്രൂരമായി ഉപദ്രവിച്ചത്. മകൻ പൂനീതും സുപ്രിയയും രാജണ്ണയുടെ ഉടമസ്ഥതയിലുള്ള കെട്ടിടത്തിൽ വാടകയ്ക്ക് താമസിക്കുകയാണ്.

വടി ഉപയോഗിച്ച് സുപ്രിയയുടെ തലയിലും കൈകാലുകളിലും അടിക്കുകയായിരുന്നു. കൊലപ്പെടുത്തുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തുവെന്നാണ് പുനീതിന്റെ പരാതിയിൽ. മാത്രമല്ല രാജണ്ണയുടെ ആദ്യഭാര്യയിലെ മകൻ രവി രാധയെ ഹെൽമറ്റുകൊണ്ട് മർദിച്ചുവെന്നും പരാതിയിൽ പറയുന്നുണ്ട്‌. പരാതി സ്വീകരിച്ച പൊലീസ് രാജണ്ണയെയും രവിയെയും കസ്റ്റഡിയിലെടുത്തു.

Top