വിവാഹേതര ബന്ധം ആരോപിച്ച് ഗര്‍ഭിണിയെ ഭർത്താവ് കൊലപ്പെടുത്തി

ന്യൂഡല്‍ഹി: വിവാഹേതര ബന്ധമുണ്ടെന്ന സംശയത്തിൽ ഗര്‍ഭിണിയെ ഭർത്താവ് കഴുത്തു ഞെരിച്ചു കൊലപ്പെടുത്തി.സംഭവവുമായി ബന്ധപ്പെട്ട് യുവാവിനെ പൊലീസ് അറസ്റ്റു ചെയ്തു. ചൊവ്വാഴ്ച രാവിലെ ഡൽഹിയിലെ നരേലയില്ലാണ് ക്രൂരകൃത്യം നടന്നതെന്ന് വാർത്താ മാദ്ധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.

ദിൽഷാദ് എന്ന യുവാവാണ് ഭാര്യയെ കൊലപ്പെടുത്തിയതെന്ന് പൊലീസ് പറഞ്ഞു. വിവാഹേതര ബന്ധമുണ്ടെന്ന സംശയത്തിലാണ് 20കാരിയെ ഇയാൾ കൊലപ്പെടുത്തിയത്. ഇരുവരും തമ്മിലുള്ള തർക്കത്തിനിടെ യുവാവ് ഭാര്യയെ കഴുത്തു ഞെരിച്ചു കൊല്ലുകയായിരുന്നു. പിന്നീട് വീട്ടിലെത്തിയ ബന്ധുവാണ് മൃതദേഹം കാണുന്നതും പൊലീസിനെ വിവരം അറിയിക്കുന്നതും.

Top